Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
കിച്ചണ്‍ ടവല്‍ എളുപ്പം വൃത്തിയാക്കാം
അടുക്കളയില്‍ എപ്പോഴും ഉപയോഗിയ്ക്കുന്ന ഒന്നാണ് കിച്ചന് ടവലുകള്‍. ചൂടുള്ള പാത്രങ്ങള്‍ പിടിയ്ക്കുവാനും കൈ തുടയ്ക്കാനും ഗ്യാസും പാത്രങ്ങളും തുടയ്ക്കുവാനുമെല്ലാം കിച്ചന് ടവലുകള്‍ ആവശ്യമായി വരും.
അടുക്കളയില്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ കരിയും ചെളിയും എണ്ണയും പുരളാനുള്ള സാധ്യതയും കൂടുതലാണ്. ഇവ വൃത്തയാക്കുവാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
കിച്ചന് ടവലുകള്‍ പുതുതാണെങ്കില്‍ ആദ്യം ഇവ കഴുകാന്‍ മറക്കരുത്. പ്രത്യേകിച്ച് പാത്രങ്ങളും മറ്റും തുടയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നവയാണെങ്കില്. ഇവയിലെ അണുക്കളെ അകറ്റുവാന്‍ ഇത് വളരെ മുഖ്യമാണ്.

ആന്റിമൈക്രോബിയല്‍ അഡിറ്റീവ്സ് ഉള്ള ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് ഇവ കഴുകുന്നത് കൂടുതല്‍ ന്ല്ലതായിരിക്കും. ഇത് ഫംഗ്സ ബാധ പോലുള്ളവ അകറ്റും.
കിച്ചന് ടവല്‍ നനഞ്ഞാല്‍ ഇവ ഉണക്കി ഉപയോഗിക്കുക. വെയിലിട്ടുണക്കുന്നതായിരിയ്ക്കും നല്ലത്.
ഇവ ഇടയ്ക്കിടെ കഴുകാന്‍ മറക്കരുത്.
വെള്ള നിറത്തിലെ ടവലുകള്‍ വാങ്ങാതിരിയ്ക്കുകയാണ് നല്ലത്. ഇവ വൃത്തികേടാകാന്‍ എളുപ്പമാണ്. വൃത്തിയാക്കുവാന്‍ പ്രയാസവും.
എണ്ണ പറ്റിയ കിച്ചന് ടവലുകള്‍ ചൂടുവെള്ളത്തില്‍ അല്പം ഡിറ്റര്‍ജെന്റ് കലക്കി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് എളുപ്പത്തില്‍ വൃത്തിയാക്കുവാന്‍ സാധിയ്ക്കും.
ഇവ മറ്റു തുണികളുടെ കൂടെയിട്ടു കഴുകരുത്. ബ്ലീച്ച്, സോഡിയം ബൈ കാര്‍ബണേറ്റ് എന്നിവ കലര്‍ന്ന മിശ്രിതത്തില്‍ ഇവയിട്ടു കഴുകുന്നത് നല്ലതാണ്.



Click it and Unblock the Notifications
