Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ചോപ്പിംഗ് ബോര്‍ഡ് വൃത്തിയാക്കാം
അടുക്കളയില്‍ അത്യാവശ്യമായ സാധനങ്ങളുടെ ലിസ്റ്റില്‍ പെട്ട ഒന്നാണ് ചോപ്പിംഗ് ബോര്‍ഡ്. പച്ചക്കറികളും മറ്റും അരിയുന്നതിന് വീട്ടമ്മമാര്‍ക്കുള്ള ഒരു സഹായി.
സാധനങ്ങള്‍ വച്ച് അരിയുന്നതു കൊണ്ടുതന്നെ ഇതില്‍ കറ പറ്റാനുള്ള സാധ്യതയും കൂടുതലാണ്. ഇത് എത്ര കഴുകിയാലും കാലക്രമേണ കറുത്ത നിറത്തിലാകും.
ചോപ്പിംഗ് ബോര്‍ഡ് വൃത്തിയാക്കാനുള്ള ചില എളുപ്പവഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങാനീര്
ചോപ്പിംഗ് ബോര്‍ഡില്‍ കറകളായിട്ടുണ്ടെങ്കില് ചെറുനാരങ്ങാനീര് പുരട്ടി അല്പ സമയം കഴിയുമ്പോള്‍ വൃത്തിയാക്കാം.

വിനെഗര്‍
ചോപ്പിംഗ് ബോര്‍ഡ് വിനെഗര്‍ കലര്‍ത്തിയ വെള്ളത്തില്‍ ഇറക്കി വയ്ക്കുക. ഇത് പത്തു മിനിറ്റു കഴിഞ്ഞ് ലിക്വിഡ് സോപ്പിട്ടു കഴുകിയെടുക്കാം.

ഉപ്പ്
ചോപ്പിംഗ് ബോര്‍ഡില്‍ കറുപ്പു നിറം വന്നിട്ടുണ്ടെങ്കില്‍ ഉപ്പിട്ട് ഉരയ്ക്കാം. ചെറുനാരങ്ങാത്തൊണ്ടില് അല്പം ഉപ്പു പുരട്ടി ഇതുകൊണ്ടുരച്ചാല് കൂടുതല്‍ നല്ലതാണ്.

പുളി
പുളി, ഉപ്പ് എന്നിവ കലര്‍ത്തി ചോപ്പിംഗ് ബോര്‍ഡ് ഉരച്ചു കഴുകിയാല്‍ ഇത് വൃത്തിയാകും.

ഉപയോഗിച്ച ഉടന്‍ തന്നെ
ഉപയോഗിച്ച ഉടന്‍ തന്നെ ചോപ്പിംഗ് ബോര്‍ഡ് കഴുകി വൃത്തിയാക്കുക. അല്ലെങ്കില്‍ കറുപ്പനിറം പോകില്ല.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ



Click it and Unblock the Notifications
