Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
പച്ചക്കറികള്‍ കേടാകാതെ സൂക്ഷിയ്ക്കാം
പച്ചക്കറികള്‍ കേടാകാതെ സൂക്ഷിയ്ക്കുകയെന്നത് പലപ്പോഴും ഒരു പരീക്ഷണമാണ്. ഫ്രിഡ്ജ് പോലുള്ള ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും ഇതിനുള്ളില്‍ വച്ചാലും ചില പച്ചക്കറികള്‍ പെട്ടെന്നു കേടാകും. മാത്രമല്ല, ഉരുളക്കിഴങ്ങ്, സവാള പോലുള്ള ചില പച്ചക്കറികളാകട്ടെ, ഫ്രിഡ്ജില്‍ വച്ചു സൂക്ഷിയ്ക്കാനും സാധിയ്ക്കില്ല.
പല തരം പച്ചക്കറികളും പല വിധത്തിലാണ് സൂക്ഷിയ്ക്കേണ്ടത്. ഇല്ലെങ്കില്‍ ചിലതു ചീയും, മറ്റു ചിലത് ഉണങ്ങുകയും ചെയ്യും.
വീട് വൃത്തിയാക്കും ഭക്ഷണങ്ങള്‍
വിവിധയിനം പച്ചക്കറികള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മറ്റു പച്ചക്കറികള്‍ക്കടുത്ത്, പ്രത്യേകിച്ച് സവാളയ്ക്കടുത്ത് സൂക്ഷിയ്ക്കരുത്. സവാളയില്‍ നിന്നും വരുന്ന ഗ്യാസ് ഇത് പെട്ടെന്ന് കേടാക്കാന്‍ ഇട വരുത്തും.

സവാള
സവാള ഗ്യാസ് പുറപ്പെടുവിയ്ക്കുന്നതു കൊണ്ട ഇവ മറ്റു പച്ചക്കറികള്‍ക്കടുത്തു നിന്നും മാറ്റി സൂക്ഷിയ്ക്കുന്നതാണ് നല്ലത്.

സെലറി
സെലറിയുടെ തണ്ട് അല്പം വെള്ളത്തില്‍ താഴ്ത്തി വച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം സൂക്ഷിയ്ക്കാം.

കൂണ്
പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ പ്ലാസറ്റിക് ബാഗില്‍ ചെറിയ തുളകളുണ്ടാക്കി ഇതില്‍ കൂണ് സൂക്ഷിയ്ക്കാം.
സൂക്ഷിയ്ക്കാം.

വഴുതനങ്ങ
വഴുതനങ്ങ പ്ലാസ്റ്റിക് കവറിലോ പേപ്പറിലോ പൊതിഞ്ഞു സൂക്ഷിയ്ക്കുക.

ക്യാബേജ്
ക്യാബേജ് ചൂട്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും അകറ്റി സൂക്ഷിയ്ക്കണം.

ക്യാപ്സിക്കം
ക്യാപ്സിക്കം തണ്ടു നീക്കി ഒരു തുറന്ന പാത്രത്തില്‍ സൂക്ഷിയ്ക്കാം. ഇൗ പാത്രത്തിന്റെ മുകള്ഭാഗം നനഞ്ഞ തുണി കൊണ്ടു മൂടി വയ്ക്കുന്നത് ഗുണം ചെയ്യും.

ക്യാരറ്റ്
ക്യാരറ്റിന്റെ മുകള്ഭാഗം മുറിച്ചു കളഞ്ഞ് ഒരു അടച്ച പാത്രത്തില്‍ സൂക്ഷിയ്ക്കാം.

ബ്രെക്കോളി
ബ്രെക്കോളി ഒരു തുറന്ന പാത്രത്തിലായി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. നനഞ്ഞ തുണിയില്‍ പൊതിഞ്ഞും ഇത് സൂക്ഷിയ്ക്കാം.

കുക്കുമ്പര്‍
തണുപ്പുള്ള ടവലില്‍ പൊതിഞ്ഞ് കുക്കുമ്പര്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.

വെളുത്തുള്ളി
വെളുത്തുള്ളി ഒരു പ്ലാസ്റ്റിക് കവറിലോ കണ്ടെയ്നറിലോ സൂക്ഷിയ്ക്കാം. ഇത് തണുപ്പുള്ള, അധികം വെളിച്ചമില്ലാത്ത ഇടത്തു സൂക്ഷിയ്ക്കുന്നതാണ് നല്ലത്.

ബീന്‍സ്
നനഞ്ഞ തുണിയില്‍ പൊതിഞ്ഞാണ് ബീന്‍സ് സൂക്ഷിയ്ക്കേണ്ടത്.

വെണ്ടയ്ക്ക
എയര്‍ ടൈറ്റ് കണ്ടെയ്നറില്‍ വെണ്ടയ്ക്ക സൂക്ഷിയ്ക്കാം.

ചീര
ചീര കടലാസില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
