Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കറുവപ്പട്ടയുടെ 8 ഉപയോഗങ്ങള്‍
നിരവധി ഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. വായ വൃത്തിയാക്കാന്‍ തൊട്ട് കീടനാശിനികളെ നിയന്ത്രിക്കാന്‍ വരെ ഇവ ഉപയോഗിക്കാറുണ്ട്.
വീട് വൃത്തിയാക്കും ഭക്ഷണങ്ങള്‍
മധുര പലഹാരങ്ങളിലെ വിശിഷ്ട ചേരുവയാണ് കറുവപ്പട്ട. മധുരത്തോടൊപ്പം ഒരു പ്രത്യേക സ്വാദ് നല്കാന് ഇത് സഹായിക്കും. ഇതിന് പുറമെ വീട്ടിലെവിവിധ ആവശ്യങ്ങള്‍ക്കായി കറുവപ്പട്ട ഉപയോഗിക്കാം. സാധനങ്ങള്‍ വൃത്തിയാക്കാന്‍ തൊട്ട് കൊതുകിനെ നിയന്ത്രിക്കാന്‍ വരെയുള്ള നൂറിലേറെ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.
കറുവപ്പട്ടയുടെ ചില ഗുണങ്ങള്‍

ടിങ്ചര്‍
ഒരു കൈ കറുവപ്പട്ട ഒരു കപ്പ് വോഡ്കയില് ചേര്‍ത്ത് നല്ല സ്വാദിഷ്ഠവും വീര്യവുമുള്ള ടിങ്ചര്‍ ഉണ്ടാക്കാം. കറുവപ്പട്ട ടിങ്ചര്‍ കോക്ടൈലില് ചേര്‍ക്കുന്നതിന് വളരെ നല്ലതാണ്. ഇതിന് പുറമെ വൈകുന്നേരത്തെ ചായ കൂടുതല്‍ സ്വാദിഷ്ഠമാക്കാനും ഇവ ചേര്‍ക്കാം. ഈ ലായിനി അല്പം നേര്‍പ്പിച്ചാല്‍ പുരുഷന്മാര്ക്ക് സുഗന്ധമുള്ള അഫ്്റ്റര്ഷേവായും ഉപയോഗിക്കാം.

എയര്‍ ഫ്രഷ്നര്‍
കുറച്ച് വെള്ളത്തില്‍ കറുവപ്പട്ട എണ്ണയുടെ ഏതാനം തുള്ളികള്‍ ചേര്‍ത്ത് സ്പ്രേ കുപ്പിയില്‍ എടുത്ത് എയര്ഫ്രഷ്നറായി ഉപയോഗിക്കാം. വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ചെലവ് കുറഞ്ഞ പ്രകൃതതിദത്തമായ എയര്‍ ഫ്രഷ്നര്‍ ആണിത്.

ഈയാംപാറ്റ നാശിനി
ഈയാംപാറ്റകളെ വീട്ടില്‍ നിന്നും ഓടിക്കാന്‍ കറുവപ്പട്ട നല്ലതാണ്. കറുവപ്പട്ട, ഗ്രാമ്പു,പുന്ന ഇല തുടങ്ങി വിവിധ സുഗന്ധവ്യജ്ഞനങ്ങളുടെ മിശ്രിതം ഈയാംപാറ്റകളെ തുരത്തി വീട്ടില്‍ സുഗന്ധം പരത്തും.

സുഗന്ധകോപ്പ്
സുഗന്ധകോപ്പ് മികച്ചതാക്കാന്‍ കറുവപ്പട്ടയോ കറുപ്പട്ട പൊടിയോ ഉപയോഗിക്കാം. വീടിനകത്ത് വളരെ പെട്ടന്ന് സുഗന്ധം പരത്തുന്നതിന് കറുവപ്പട്ട അടങ്ങിയ സുഗന്ധകോപ്പ് തയ്യാറാക്കുക.

ഉപഹാരം
വാലന്റൈന്‍സ് ഡേയ്ക്കും മറ്റും കറുവപ്പട്ട കമ്പോടു കൂടിയ മെഴുകുതിരി സമ്മാനമായി നല്‍കാം. കറുവ പട്ട കമ്പ് മെഴുകുതിരി പാത്രത്തോട് ചേര്‍ത്ത് വച്ച് നാടകൊണ്ട് വരിഞ്ഞ് കെട്ടുക. വാലന്റൈന്‍സ് ഡേയ്ക്ക് നല്കാവുന്ന അനുയോജ്യമായ ഉപഹാരമാണിത്.

മൗത്ത് വാഷ്
വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒന്നാണ് മൗത്ത് വാഷ്. എന്നാല്‍, നമ്മള് എപ്പോഴും ഇത് വാങ്ങി ഉപയോഗിക്കുകയാണ് പതിവ് . ഒരു കപ്പ് വോഡ്കയില് ഒമ്പത് ടേബിള്‍സ്പൂണ്‍ കറുവപ്പട്ട ചേര്‍ക്കുക. ഈ മിശ്രിതം ഒരാഴ്ച വച്ച ശേഷം അരിച്ചെടുക്കുക.

ഉറുമ്പ് നാശിനി
വീട് നിറയെ ഉറുമ്പ് പട നിറയാറുണ്ടോ? എങ്കില്‍ ഇവയെ ഓടിക്കാന്‍ കറുപ്പട്ട സഹായിക്കും. ഉറുമ്പ് വരാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും കറുപ്പട്ടയുടെ പൊടി വിതറുക. ഉറുമ്പുകള്‍ പെട്ടന്ന് അപ്രത്യക്ഷമാകും

കൊതുക് നാശിനി
കൊതുകിന്റെ മുട്ട നശിപ്പിക്കാന്‍ കഴിവുള്ള ഘടങ്ങള്‍ കറുവപ്പട്ടയിലുണ്ടെന്ന് 2004 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അപകടകാരികളായ കീടനാശിനികള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന വളരെ സുരക്ഷിതവും പ്രകൃതിത്തവുമായ ഉത്പന്നമാണിത്. കൊതുക് മുട്ടയായിരിക്കുമ്പോള്‍ തന്നെ നശിപ്പിച്ചാല്‍ അവ പെരുകുന്നത് തടയാന്‍ കഴിയും. അതിനാല്‍ കൊതുക് മുട്ടയിടാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക.



Click it and Unblock the Notifications
