Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വീടിനുള്ളിലെ ദുര്‍ഗന്ധമകറ്റാം
എത്ര ഭംഗിയുള്ള വീടാണെങ്കിലും കാര്യമില്ല,വീടിനുള്ളില്‍ കാലെടുത്തു കുത്തിയാല്‍ ദുര്‍ഗന്ധമാണെങ്കിലോ.
വീടിനുള്ളില്‍ പല കാരണങ്ങള്‍ കൊണ്ടും ദുര്‍ഗന്ധമുണ്ടാകാം. നനഞ്ഞ തുണികളും കാര്പെറ്റുമാകാം, അല്ലെങ്കില്‍ അടുക്കളയിലെ ചീഞ്ഞ പച്ചക്കറികളാകാം, കാരണം.
വീടിനുള്ഭാഗത്തെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകുന്ന ഒരു പ്രധാന വസ്തുവാണ് ഡസ്റ്റ്ബിന്‍. ഇത് ദിവസവും വൃത്തിയാക്കണം. വൃത്തിയാക്കുക മാത്രമല്ല, കഴിവതും ദിവസവും കഴുകുകയും വേണം. അല്പം ചൂടുവെള്ളത്തില്‍ വിനാഗിരി കലക്കി കഴുകിയാല്‍ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതിനുള്ളില്‍ ഒരു കഷ്ണം ചെറുനാരങ്ങാത്തോടിടുന്നതും നല്ലതു തന്നെ.
കാര്‍പെറ്റ് നനവില്ലാതെ സൂക്ഷിക്കുക. നനഞ്ഞാല്‍ തന്നെ ഇവ വെയിലിലിട്ട് ഉണക്കണം. കാര്‍പെറ്റ് വൃത്തിയാക്കാന്‍ സഹായിക്കുന്ന ലോഷനുകള്‍ ലഭിക്കും. ഇവയുടെ സുഗന്ധം ഒരു പരിധി വരെ പ്രശ്നപരിഹാരമാകും. വിനെഗര്‍ ഉപയോഗിച്ചും കാര്‍പെറ്റ് വൃത്തിയാക്കാം.
ഫ്രിഡ്ജും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ദുര്ഗന്ധസാധ്യതയുള്ള ഒന്നു തന്നെയാണ്. ചൂടുവെള്ളത്തില്‍ വിനെഗറോ ചെറുനാരങ്ങാനീരോ കലര്‍ത്തി ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുക. വല്ലാതെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണസാധനങ്ങളൊന്നും തന്നെ ഫ്രിഡ്ജില്‍ വയ്ക്കരുത്. ബേ്ക്കിംഗ് സോഡ, സോഡിയം കാര്‍ബണേറ്റ് എന്നിവ കലര്‍ത്തി ഫ്രിഡ്ജില്‍ വയക്കുന്നത് ഗുണം ചെയ്യും.
വെളുത്തുള്ളി പോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം വരുത്തുന്ന ഒരു കാരണമാണ്. ഇവ എപ്പോഴും പൊതിഞ്ഞു സൂക്ഷിക്കുക.
നനഞ്ഞ തുണികളും മറ്റും വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാക്കും. ഇവ ഉണക്കി സൂക്ഷിക്കുക.
സൂര്യപ്രകാശവും കാറ്റും വെളിച്ചവും മുറികളിലേക്കു കടക്കാന്‍ അനുവദിക്കുക. വീടിനുള്ളിലെ ദുര്‍ഗന്ധം സ്വാഭാവിക രീതിയില്‍ മാറ്റാന്‍ സഹായിക്കുന്ന ഒരു കാര്യമാണിത്.



Click it and Unblock the Notifications
