Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തുണികള്‍ കഴുകുമ്പോള്‍.....
വസ്ത്രം കഴുകുന്നത് പലര്‍ക്കും അല്പം ബുദ്ധിമുട്ടേറിയ പണിയാണെന്നു തോന്നും. ഇപ്പോള്‍ വാഷിംഗ് മെഷീന് സഹായത്തിനുണ്ടെങ്കിലും കൃത്യമായി കഴുകിയില്ലെങ്കില്‍ വാഷിംഗ് മെഷീനും തുണിയും ഒരു പോലെ കേടാകുകയും ചെയ്യും.
വിവിധ തരം തുണികള്‍ കഴുകുന്നതിന് വ്യത്യസ്ത വഴികളാണുള്ളത്. ഇതനുസരിച്ചു തുണികള്‍ കഴുകിയില്ലെങ്കില്‍ ഇവ ചീത്തയാകാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ തന്നെ വാഷിംഗ് മെഷീന് ഉപയോഗിച്ചു കഴുകരുതാത്ത തുണികളുമുണ്ട്.
ബ്ലാങ്കറ്റുകള്‍ മെഷീന് ഉപയോഗിച്ചു കഴുകാതിരിയ്ക്കുകയാണ് നല്ലത്. ഇവ അല്പം സോപ്പുപൊടിയുപയോഗിച്ചു കഴുകിയെടുക്കാം. ഇവ വേറെയിട്ടു കഴുകുകയും വേണം. നല്ല പോലെ കഴുകിയ ശേഷം അല്പം വിനെഗര്‍ ചേര്‍ത്ത വെള്ളത്തില്‍ ഇവ മുക്കിയെടുക്കുന്നത് നന്നായിരിക്കും.

ജീന്‍സ് അല്പം ഉപ്പിട്ട ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. പിന്നീട് സോഫ്റ്റായി വാഷിംഗ് മെഷീനില്‍ കഴുകിയെടുക്കാം.
വസ്ത്രങ്ങളില്‍ എണ്ണക്കറയായാല്‍ ആ ഭാഗത്ത് അല്പം ടാല്‍കം പൗഡര്‍ പുരട്ടുക. ഇത് 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇതിനു ശേഷം മാത്രം ഇത് മെഷീനില്‍ ഇട്ട് കഴുകിയെടുക്കുക.
കട്ടി കുറഞ്ഞ തുണികള്‍ വാഷിംഗ് മെഷീനില്‍ ഇടാതിരിയ്ക്കുകയാണ് നല്ലത്. ഇവ വാഷിംഗ് മെഷീനില്‍ ഇടുകയാണെങ്കില്‍ തന്നെ വളരെ മൃദുവായി കഴുകിയെടുക്കണം.
ലേസ് കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ അല്പം കട്ടന്‍ചായ ചേര്‍ത്ത വെള്ളത്തിലിട്ടു കഴുകിയെടുക്കുന്നത് നല്ലതായിരിക്കും.
സ്വെറ്റര്‍ പോലുള്ളവ ചെറുചൂടുവെള്ളത്തില്‍ അല്പം വിനെഗറും സോപ്പുപൗഡറും ചേര്‍ത്ത് ഇതിലിട്ടു കഴുകിയെടുക്കാം.
തുണികളുടെ നിറമിളകാതിരിയ്ക്കുവാന് ഉപ്പും വിനെഗറും കലര്‍ത്തിയ വെള്ളത്തില്‍ മുക്കി വച്ച ശേഷം കഴുകിയെടുക്കാം.
വീട്, പൊടിക്കൈ, വൃത്തി, വാഷിംഗ് മെഷീന്



Click it and Unblock the Notifications
