Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാര്‍ബിള്‍ തറകള്‍ മനോഹരമായി നിലനിര്‍ത്താം
നല്ല തുക ചെലവഴിച്ചാണ് വീടുകളുടെ തറ മാര്‍ബിള്‍ ഇടുന്നതും മാര്‍ബിള്‍ കൊണ്ട് വിവിധ അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നതും. എന്നാല്‍ ഒരു നിമിഷത്തെ അശ്രദ്ധ മതി, ചായയോ
ഭക്ഷണ സാധനങ്ങളോ വീണ് മാര്‍ബിളിന്‍െറ മനോഹാരിത നഷ്ടമാകാന്‍. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി,നമുക്ക് മാര്‍ബിളിന്‍െറ മനോഹാരിത എനെനന്നും നില നിര്‍ത്താം.

ആസിഡ് അടങ്ങിയ ഭക്ഷണമോ ദ്രാവകമോ മാര്‍ബിളില്‍ വീണാല്‍ മാര്‍ബിളിന്‍െറ തിളക്കത്തിന് മങ്ങലേല്‍ക്കും. വീഴുന്ന സാധനത്തിന്‍െറ അളവിനനുസരിച്ചാകും മങ്ങലിന്െറ അളവ്. ഫ്രൂട്ട് ജ്യൂസോ കാര്‍ബണേറ്റഡ് ബിവറേജോ വൈനോ എന്തിന് ചായ വീണാല്‍ പോലും ഇതാകും അവസ്ഥ. വീണ ഉടന്‍ ഹൈഡ്രജന്‍ പെറോക്സൈഡില്‍ ഏതാനും തുള്ളി അമോണിയം ചേര്‍ത്ത ലായനിയില്‍ മുക്കിയ വൃത്തിയുള്ള തുണി ഉപയോഗിച്ച് വീണ ഭാഗം മൃദുവായി തുടച്ചാല്‍ തിളക്കം നില നിര്‍ത്താനാകും.
ആസിഡ് അടങ്ങിയ ക്ളീനിംഗ് ഡിറ്റര്‍ജന്റുകളാണ് മറെറാരു വില്ലന്‍. വിനാഗിരി പോലുള്ള അസിഡിക്ക് ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. പ്രകൃതിദത്ത പി.എച്ച് അടങ്ങിയ മൃദുവായ ക്ളീനിംഗ് ദ്രാവകങ്ങളോ മാര്‍ബിള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാവൂ. ചെറിയ വിലക്ക് പ്രാദേശികമായി ലഭിക്കുന്ന സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ചാല്‍ മാര്‍ബിളിന്‍െറ തിളക്കം നഷ്ടപ്പെടുകയാകും ഫലം.
ഭക്ഷണമോ എണ്ണയോ മഷിയോ പാചകവാതക എണ്ണകളോ വഴുവഴുപ്പുള്ള എന്ത് സാധനങ്ങള്‍ വീണാലും മാര്‍ബിളിന്‍െറ നിറം നഷ്ടമാകും. ലോഹ ഫര്‍ണിച്ചറുകളുടെ കാലുകള്‍ വഴിയും നിറം മാറ്റമുണ്ടാകാം. ഇവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ കുറച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
മാര്‍ബിള്‍ തറ പതിവായി വൃത്തിയാക്കുകയും മാര്‍ബിള്‍ ഫര്‍ണിച്ചറുകളുടെ പൊടി തട്ടുന്നതിന് ശ്രദ്ധിക്കുകയും ചെയ്താല്‍ നാളുകളോളം തിളക്കം കാത്തുസൂക്ഷിക്കാം. പൊടി തുടക്കാന്‍ ടവ്വല്‍ ഉപയോഗിക്കുന്നതാകും നല്ലത്. ചൂടുവെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം കൊണ്ട് മാത്രം മാര്‍ബിള്‍ തറ നനക്കുക. കട്ടിയുള്ള കറകള്‍ പറ്റിപിടിച്ചിട്ടില്ളെങ്കില് ഉരച്ചുകഴുകേണ്ട ആവശ്യം ഇല്ല. തറ ക്ളീനറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം സ്മൂത്ത് പോളിഷിംഗ് വസ്തുക്കള്‍ പുരട്ടുക, തിളക്കം എന്നും നിലനില്ക്കും.



Click it and Unblock the Notifications
