Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കോണ്ടാക്റ്റ് ലെന്‍സ് വൃത്തിയായി സൂക്ഷിക്കാം
കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും എന്ന് കേട്ടിട്ടില്ലേ. അത് പോലെ സംരക്ഷിക്കേണ്ട ഒന്നാണ് കോണ്ടാക്ട് ലെന്‍സ്. കോണ്ടാക്ട് ലെന്‍സ് വൃത്തിഹീനമായി ഉപയോഗിച്ചാല്‍ അത് കണ്ണിന് ബഹ്യവും ആന്തരികവുമായും ദോഷം ചെയ്യും. ലെന്‍സ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയ പടര്‍ന്നുപിടിക്കുവാനും കാഴ്ച്ചയെ ദോഷകരമായി ബാധിക്കുവാനും ഇടയുണ്ട്.
വിദഗ്ദ നിര്‍ദ്ദേശപ്രകാരം കോണ്ടാക്ട് ലെന്‍സുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വെറുതെ വെള്ളം ഉപയോഗിച്ച് കഴുകിയതുകൊണ്ടായില്ല. വെള്ളത്തിലെ ബാക്ടീരിയകളും ചെറുപ്രാണികളും നിങ്ങളുടെ ലെന്‍സ് കേടുവരുത്തിയേക്കാം. ലെന്‍സ് വൃത്തിയാക്കുവാനുള്ള ദാരാളം ലോഷനുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് ശീലമാക്കുക.
കോണ്ടാക്ട് ലെന്‍സ് എടുക്കും മുമ്പ് നിങ്ങളുടെ കൈകള്‍ ആന്റി ബാക്ടീരിയ സോപ്പ് കൊണ്ടോ ഹാന്റ് വാഷ് കൊണ്ടോ കഴുകി വൃത്തിയാക്കി കൈകള്‍ അണുവിമുക്തവും ചെളിവിമുക്തവുമാണെന്ന് ഉറപ്പുവരുത്തുക.. കൈകളിലെ അണുക്കള്‍ കകണ്ണുകളിലേിയ്ക്ക് എത്തരുതല്ലോ. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചാലും മതി. ലെന്‍സ് കഴുകാന്‍ ഉപയോഗിക്കുന്ന ലോഷന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക.

വിലയല്‍പ്പം കൂടിയാലും സാരമില്ലെന്ന് സാരം. നിങ്ങളുടെ ലെന്‍സിന് ഡോക്ടറോ ലെന്‍സ് നിര്‍മ്മാതാവോ നിര്ദ്ദേശിക്കുന്നവയായിരിക്കും വാങ്ങേണ്ടത്. എല്ലാ ലോഷനുകളും എല്ലാ ലെന്‍സുകള്‍ക്കും യോജിക്കുന്നവയായിരിക്കണമെന്നില്ല. ഡോക്ടറുടെയോ, നിര്മ്മ്താവിന്റെയോ നിര്‍ദ്ദേശപ്രകാരമായിരിക്കണം ലെന്‍സ് വൃത്തിയാക്കേണ്ടത്. ലോഷന്‍ ഒഴിക്കുമ്പോള്‍ കരുതല്‍ വേണം. നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ മാത്രം എടുക്കുക.
ലെന്‍സ് നനയ്ക്കുന്ന രീതി കോണ്ടാക്ട് ലെന്‍സ് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എത്ര നേരം നനയ്ക്കണമെന്നതിനെക്കുറിച്ച് സേവനദാതാവിനോട് ചോദിച്ചറിയുക. വൃത്തിയാക്കിയ ലെന്‍സ് കേസില്‍ ലെന്‍സ് വെച്ചതിന് ശേഷമാവണം ലോഷന്‍ ഉപയോഗിക്കേണ്ടത്. ലെന്‍സ് വെള്ളത്തില്‍ നനയില്ലെന്ന് ഉറപ്പുവരുത്തണം. ഹോള്‍ഡര്‍ കേസ് വൃത്തിയില്‍ സംരക്ഷിക്കണം.



Click it and Unblock the Notifications
