Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശൈത്യകാലത്തേക്കുള്ള മുന്നൊരുക്കങ്ങള്‍
ശൈത്യകാലം വരാനൊരുങ്ങുമ്പോള്‍ തന്നെ ഏറെ മുന്നൊരുക്കങ്ങള്‍ നമ്മള് ചെയ്യാറുണ്ട്. കമ്പിളി വസ്ത്രങ്ങള്‍, തണുപ്പ് കാലത്തിനുയോജ്യമായ ഭക്ഷണങ്ങള്‍, ക്രീമുകള്‍, ബാമുകള്‍ തുടങ്ങിയവയൊക്കെ ഇതില്‍ പെടും. എന്നാല്‍ ഈ സമയത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം മറന്ന് പോകരുത്.
വ്യക്തിപരമായ മുന്നൊരുക്കങ്ങള്‍ക്കൊപ്പം വീടിനും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. വീട്ടിലെ ക്രമീകരണങ്ങള്‍ തണുപ്പ് കാലത്തിനനുയോജ്യമായി ഒരുക്കിയാല്‍ വീടിനുള്ളില്‍ ചൂട് നിലനിര്‍ത്താനാവും. എന്നാല്‍ ഇതിന് വേണ്ടി അധികം മാറ്റങ്ങളൊന്നും ആവശ്യമില്ല. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1. ചൂട് - തണുപ്പ് വളരെ ശക്തമായ പ്രദേശങ്ങളില്‍ വീട്ടിനുള്ളിലെ തണുപ്പകറ്റാന്‍ വീട്ടിനുള്ളില്‍ ഹീറ്ററോ, നെരിപ്പോടോ തയ്യാറാക്കണം. ഹീറ്ററുകള്‍ ഗ്യാസിന്റേതാണെങ്കില് ആവശ്യത്തിന് ഗ്യാസ് കരുതി വെയ്ക്കണം.വൈദ്യുതി ഉപയോഗിക്കുന്ന ഹീറ്ററുകളുമുണ്ട്. നെരിപ്പോടിന് ആവശ്യത്തിന് വിറക് കരുതണം. സീലിങ്ങ് ഫാനിന് എതിര് ദിശയിലുള്ള ചൂടിനുള്ള സംവിധാനം മുറിയില്‍ മുഴുവന്‍ ചൂട് പകരും.
2. കര്ട്ടന് - വീട്ടിലെ വാതിലുകള്‍ക്കും, ജനലുകള്‍ക്കും കട്ടിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കുക. ഇത് വഴി പുറമേ നിന്നുള്ള തണുത്ത കാറ്റ് അകത്തേക്ക് കടക്കുന്നത് തടയാം. കര്‍ട്ടനുകള്‍ അലങ്കാരങ്ങളുള്ളതും, കട്ടിയുള്ളതുമാകണം. കട്ടിയുള്ള തറ വിരിപ്പുകളും, സോഫ കുഷ്യനുകളും ഉപയോഗിക്കാം. ശൈത്യകാലത്തെ മൂടിയ കാലാവസ്ഥയെ മറികടക്കാന്‍ തെളിഞ്ഞ നിറമുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കുക.
3. ഫര്‍ണ്ണിച്ചറുകള്‍ - വീട്ടിലെ ഒരു പ്രധാന ഭാഗമാണ് ഫര്‍ണ്ണിച്ചറുകള്‍. അതിനാല്‍ തന്നെ ശൈത്യകാലത്തേക്കുള്ള മുന്കരുതലുകളില് ഇവയുടെ ക്രമീകരണവും പ്രധാനമാണ്. തുറന്ന സ്ഥലങ്ങളില്‍ നിന്ന് ഇരിപ്പിടങ്ങള്‍ ഹീറ്ററിനോടോ, നെരിപ്പോടിനോടോ ചേര്‍ത്തിടുക. ജനാലകള്‍ വായുകടക്കാത്ത വിധം അടയ്ക്കുക. വീടിനുള്ളില്‍ ചൂട് നിലനിര്‍ത്താന്‍ വലിയ ഫര്‍ണ്ണിച്ചറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
4. ചോര്‍ച്ച അടയ്ക്കുക - ബാത്ത്റൂമിലോ, പൈപ്പുകളിലോ ചോര്‍ച്ചകളുണ്ടെങ്കില്‍ അവ അടയ്ക്കുക. ശൈത്യകാലത്ത് വെള്ളം വീടിനുള്ളില്‍ വെള്ളം ചോരുന്നത് തണുപ്പ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ ശൈത്യകാലത്തിന് മുമ്പ് തന്നെ ഇത്തരം പ്രശ്നം പരിഹരിക്കുക.
5. ആവരണം - നിങ്ങളുടെ പ്രദേശത്ത് തണുപ്പ് വളരെ ശക്തമാണെങ്കില്‍ മച്ചിലും മറ്റും ഒരു ആവരണം നല്‍കാം. ഇതിന് ജലാംശമില്ലാത്തതും, പരിസ്ഥിതി സൗഹൃദകരവുമായ വസ്തുക്കള്‍ വേണം ഉപയോഗിക്കാന്‍. ഇത് വീടിനുള്ളില്‍ ചൂട് നിലനിര്‍ത്തും. ജലം കട്ടിയാകുന്നത്ര തണുപ്പുണ്ടെങ്കില് പൈപ്പുകളും ശ്രദ്ധിക്കണം. ഇതിനായി ദിവസം ഒരു തവണയെങ്കിലും ചൂട് വെള്ളം പൈപ്പില്‍ കൂടി കടത്തിവിടുക.
മേല്പറഞ്ഞവയൊക്കെ തണുപ്പ് കാലത്തെ അതിജീവിക്കാന്‍ ഉതകുന്നതാണ്. ധാരാളം കുഷ്യനുകളും, ചൂട് നിലനിര്‍ത്തുന്ന വിരിപ്പുകളും ഉപയോഗിക്കുക, വൈദ്യുത ഉപകരണങ്ങളുടെ തകരാറ് പരിഹരിക്കുകയും, മേല്‍ക്കൂരയിലെ ചോര്‍ച്ചകള്‍ അടയ്ക്കുകയും ചെയ്യുക. ശൈത്യകാലത്തെ സന്തോഷപൂര്‍ണ്ണവും, ആസ്വാദ്യകരവുമാക്കാന്‍ ഈ മുന്നൊരുക്കങ്ങള്‍ സഹായിക്കും. നെരിപ്പോടിനരികെ, പുതപ്പ് പുതച്ച്, ഒരു കപ്പ് കാപ്പിയും കുടിച്ചിരിക്കുന്നത് എത്ര രസകരമായിരിക്കും !



Click it and Unblock the Notifications
