Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ആഭരണങ്ങള്‍ വൃത്തിയാക്കും എളുപ്പവഴികള്‍
ആഭരണങ്ങള്‍ ഇടക്കിടക്ക് വൃത്തിയാക്കിയാല്‍ അവയുടെ ശോഭ വര്‍ദ്ധിക്കുമല്ലോ. സാധാരണ ഈ ആവശ്യത്തിനായി കടകളെ സമീപിക്കുകയാണ് മിക്കവരും ചെയ്യാറ്. എന്നാല്‍ വീട്ടില്‍ തന്നെ ആഭരണങ്ങള്‍ മികച്ച രീതിയില്‍ വൃത്തിയാക്കാനാവും. ഇതിന് വീട്ടില്‍ ലഭ്യമായ അന്റാസിഡ്, വിനാഗിരി, അലുമിനിയം ഫോയില്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്താം. ഇത് ചെയ്യാന്‍ പരിശീലിച്ചാല്‍ പിന്നെയൊരിക്കലും കടയിലേക്ക് ആഭരണങ്ങളുമായി നിങ്ങള്‍ക്ക് പോകേണ്ടി വരില്ല.
രത്നങ്ങള്‍, മുത്തുകള്‍ പോലുള്ളവയില്‍ കടുപ്പമുള്ള രാസവസ്തുക്കളോ, ഉരച്ചുള്ള വൃത്തിയാക്കലോ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അവയ്ക്ക് സോപ്പും വെള്ളവും മാത്രം മതിയാകും.
ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

അമോണിയ
വജ്രങ്ങള്‍ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടാവില്ല. എന്നാല്‍ ഇവ അഴുക്ക് പുരണ്ടാല്‍ ആകര്‍ഷണീയത കുറയും. വജ്രങ്ങള്‍ വൃത്തിയാക്കാനായി ഒരു കപ്പ് ചൂടുവെള്ളം, കാല് കപ്പ് അമോണിയ എന്നിവ ചേര്‍ത്ത് ലായനിയുണ്ടാക്കി അതില്‍ വജ്രം മുക്കി, കടുപ്പം കുറഞ്ഞ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാം. വജ്രത്തിന്റെ ദ്വാരങ്ങളും, അടിഭാഗവും ഇങ്ങനെ വൃത്തിയാക്കണം.

വിനാഗിരി
വിനാഗിരി ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങളും, രത്നക്കല്ലുകളും വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. ഇതിനായി വിനാഗിരിയൊഴിച്ച ജാറില്‍ ആഭരണങ്ങള്‍ 10-15 മിനുട്ട് ഇട്ടുവെയ്ക്കുക. തുടര്‍ന്ന് മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക.

അന്റാസിഡ്
ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുപയോഗിക്കുന്ന അന്റാസിഡ് ആഭരണങ്ങള്‍ വൃത്തിയാക്കാനും ഉപയോഗിക്കാം. ഇതിനായി രണ്ട് അന്റാസിഡ് ഗുളിക ഒരു ഗ്ലാസ് ചൂട് വെള്ളത്തിലിട്ട് അതിലേക്ക് ആഭരണങ്ങളുമിടുക. രണ്ട് മിനുട്ട് കഴിഞ്ഞ് ഇവയെടുത്ത് കഴുകി വൃത്തിയാക്കാം.

അലുമിനിയം ഫോയില്‍
മങ്ങിപ്പോയ വെള്ളി ആഭരണങ്ങള്‍ക്ക് പഴയ നിറം തിരികെ ലഭിക്കാന്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാം. ഒരു ട്രേയില്‍ ചുളുങ്ങിയ അലുമിനിയം ഫോയില്‍ വിരിച്ച് അതില്‍ ആഭരണം വെയ്ക്കുക. അതിന് മേലെ അല്പം ബേക്കിംഗ് സോഡ വിതറി തിളച്ച വെള്ളം മുകളില്‍ ഒഴിക്കുക. ആഭരണം ഫോയിലുമായി ഉരസുന്നതിനായി അല്പസമയം ഇളക്കിയ ശേഷം എടുത്ത് കഴുകി വൃത്തിയാക്കുക.

സോപ്പും വെള്ളവും
മൃദുവായതും,സുഷിരങ്ങളുള്ളതുമായ മുത്തുകള്‍, വൈഡൂര്യം പോലുള്ളവ വൃത്തിയാക്കാന്‍ വെള്ളവും സോപ്പും തന്നെയാണ് ഏറ്റവും അനുയോജ്യം. രണ്ട് കപ്പ് ചൂട് വെള്ളത്തില്‍ അല്പം സോപ്പ് പൊടി ചേര്‍ത്ത് തയ്യാറാക്കിയ ലായനിയില്‍ ഇവ കഴുകിയെടുക്കാം. ഓരോ മുത്തും ഉണങ്ങിയ കോട്ടണ്‍ തുണികൊണ്ട് തുടച്ച് ഉണങ്ങാന്‍ വെയ്ക്കുക. മുത്തുകള്‍ എളുപ്പം ചെളിപുരളുന്നവയല്ല. വൃത്തിയാക്കാനായി മുത്തുകള്‍ വേര്പെടുത്തിയെടുക്കുന്നതുകൊണ്ടും പ്രശ്നമില്ല.



Click it and Unblock the Notifications
