Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കിച്ചന് സിങ്ക് വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡ
എല്ലാ സ്ത്രീകളും അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അടുക്കള ശുചീകരണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് കിച്ചന് സിങ്ക് വൃത്തിയാക്കല്‍. ഇതിന് മികച്ച ഒരു ക്ലീനിങ്ങ് ലോഷന്‍ ഉപയോഗിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിപണിയില്‍ ഈ ആവശ്യത്തിനായി അനേകം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാതെ തന്നെ മറ്റൊരു ലളിതമായ വഴിയിലൂടെ കിച്ചന് സിങ്ക് വൃത്തിയാക്കാം. അതിനുപയോഗിക്കാവുന്ന വസ്തുവാണ് ബേക്കിംഗ് സോഡ.
കിച്ചന് സിങ്കിന് തിളക്കവും, വൃത്തിയും നല്‍കുന്നതാണ് ബേക്കിംഗ് സോഡ. ആഴ്ചയിലൊരിക്കല്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ അടിഞ്ഞ് കൂടിയ അഴുക്കുകള്‍ നീക്കം ചെയ്യാനും, രോഗാണുക്കളെ നശിപ്പിക്കാനുമാകും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കിച്ചന് സിങ്കുകളില്‍ അമോണിയ, ബ്ലിച്ചിംഗ് പൗഡര്‍, മറ്റ് രൂക്ഷമായ വസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. ലോഹങ്ങള്‍ കൊണ്ടുള്ള സ്പോഞ്ച് കൊണ്ട് ഉരക്കുന്നത് സിങ്കില്‍ പോറല്‍ വീഴാനും അവയുടെ ഭംഗി നഷ്ടപ്പെടാനുമിടയാക്കും. ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കുന്നത് കൊണ്ട് പല മെച്ചങ്ങളുമുണ്ട്. വൃത്തിയാക്കല്‍ കാര്യക്ഷമവും എളുപ്പവുമാക്കാന്‍ ഇത് സഹായിക്കും.

1. കൂടുതല്‍ വൃത്തി - സിങ്ക് കഴുകാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് മികച്ച ഫലം തരുന്നതാണ്. എന്നാല്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കും. ബേക്കിംഗ് സോഡ വിതറുന്നതിന് മുമ്പായി ചൂട് വെള്ളം ഉപയോഗിച്ച് സിങ്കിന്റെ എല്ലാ മൂലകളും വൃത്തിയാക്കുക.
2. അഴുക്ക് നീക്കല്‍ - കിച്ചന് സിങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടഞ്ഞിട്ടുണ്ടാവും. അവ നീക്കം ചെയ്യണം. സോപ്പും, മൃദുലമായ തുണിയും, ചൂടുവെള്ളവും ഉപയോഗിച്ച് അടപ്പും, കുഴലും, പുറം ഭാഗങ്ങളും വൃത്തിയാക്കാം. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന് മുമ്പ് സിങ്ക് പരമാവധി വൃത്തിയാക്കുക.
3. ചൂട് വെള്ളം - ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന് മുമ്പ് പൈപ്പിലൂടെ ചൂട് വെള്ളം കടത്തിവിടുക. ഇത് ദര്‍ഗന്ധം അകറ്റുകയും പൈപ്പിലടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കുകയും ചെയ്യും. വൃത്തിയാക്കിയ ശേഷം ഉണങ്ങാനുവദിച്ച് അതിന് ശേഷം ബേക്കിംഗ് സോഡ ഉപയോഗിക്കുക.
4. ബേക്കിംഗ് സോഡ - ആദ്യം ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്കിന്റെ മുകള്‍ ഭാഗം വൃത്തിയാക്കുക. ബേക്കിംഗ് സോഡ സിങ്കിന് മുകളില്‍ വിതറുക. മറ്റൊരു മാര്‍ഗ്ഗം ദ്രാവക രൂപത്തിലാക്കി സിങ്കില്‍ ഒഴിക്കുകയാണ്.
5. മാലിന്യക്കുഴല്‍ വൃത്തിയാക്കല്‍ - അര കപ്പ് ബേക്കിംഗ് സോഡ കുഴലിലേക്കൊഴുക. അതിന് ശേഷം ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ഇവയ്ക്ക് ശേഷം തിളച്ച വെള്ളവും ഒഴിച്ച് കുഴല്‍ വൃത്തിയാക്കാം.
6. വീട്ടിലുണ്ടാക്കാം ക്ലീനര്‍ - അര കപ്പ് ബേക്കിംഗ് സോഡ എടുത്ത് അതിലേക്ക് കാല് കപ്പ് നാരങ്ങ നീര് ചേര്‍ത്തിളക്കുക. ഇത് സിങ്കിന്റെ മുകള്‍ ഭാഗത്ത് തേക്കുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കാം.
7. ബേക്കിംഗ് സോഡയും വിനാഗിരിയും - അര കപ്പ് ബേക്കിംഗ് സോഡയും കാല് കപ്പ് നീരങ്ങനീരും യോജിപ്പിക്കുക. ഇത് ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കുക. ഇതിന് ശേഷം അര കപ്പ് വെള്ള വിനാഗിരി ഒഴിക്കുക.
8. ബേക്കിംഗ് സോഡയും സോപ്പ് ലായനിയും - ബേക്കിംഗ് സോഡയും സോപ്പ് ലായനിയും ഒരു കപ്പിലെടുത്ത് കൂട്ടികലര്‍ത്തുക. ഇത് വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് അല്പം വിനാഗിരിയും ചേര്‍ക്കുക. ഇത് ഒരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കുക. ഉപയോഗിക്കുന്നതിന് മുമ്പും നന്നായി കുലുക്കണം.
9. അവസാനത്തെ പടി - വൃത്തിയാക്കല്‍ അവസാനിച്ചാല്‍ സിങ്ക് നന്നായി കഴുകുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് സിങ്ക് തുടച്ച് വൃത്തിയാക്കുക. ഓരോ തവണയും സിങ്ക് ഉപയോഗിച്ചാല്‍ വൃത്തിയാക്കുക. സിങ്ക് തിളക്കവും വൃത്തിയുമുള്ളതായിരിക്കാന് പതിവായി കഴുകുക.



Click it and Unblock the Notifications
