Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തറ വെട്ടിത്തിളങ്ങണോ?
വീടു വൃത്തിയാക്കുക എന്നു പറയുമ്പോള്‍ അടിയ്ക്കുന്നതും തുടയ്ക്കുന്നതുമായിരിക്കും പ്രധാന കാര്യങ്ങള്‍. പണ്ടത്തെ സിമന്റ് നിലം ഇപ്പോള്‍ മാര്‍ബിളിനും ടൈലിനുമൊക്കെ വഴി മാറിക്കൊടുത്തതോടെ ഇവ വൃത്തിയാക്കലും കൂടുതല്‍ എളുപ്പമായി.
ഇത്തരം നിലങ്ങള്‍ വേഗത്തില്‍ വൃത്തിയാകുന്നതു പോലെ അഴുക്കാവാനും എളുപ്പമാണ്. പ്രത്യേകിച്ച മാര്‍ബിളിന്റെയും ടൈലിന്റെയും എല്ലാം നിറം മങ്ങാനും. ഇവയ്ക്ക സ്വാഭാവിക തിളക്കം നല്‍കാനുള്ള ചില വഴികളുണ്ട്.

തുടയ്ക്കുന്ന വെള്ളത്തില്‍ അല്പം വൈറ്റ് വിനെഗര്‍ ഒഴിച്ചാല്‍ നിലം വെട്ടിത്തിങ്ങും. വിനെഗര്‍ അടങ്ങിയ ക്ലീനിംഗ് ലോഷനുകള്‍ വാങ്ങിയാലും മതി. നിലത്തെ രോഗാണുക്കളെ അകറ്റാനും വിനെഗറിനു കഴിയും.
വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കുന്നതും ഗുണം ചെയ്യും. ചെറുനാരങ്ങയുടെ മണം വീടിന് സുഗന്ധം നല്‍കുകയും ചെയ്യും.
വീടിന് തടി കൊണ്ടുള്ള നിലമാണെങ്കില്‍ വൃത്തിയാക്കുന്നതിലും വ്യത്യാസമുണ്ട്. ചെറുനാരങ്ങാനീര്, വെജിറ്റബിള്‍ സോപ്പ്, ലിന്‍സീഡ് ഓയില്‍ എ്ന്നിവ വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കാം.
ബേക്കിംഗ് സോഡ, യൂക്കാലി തൈലം എന്നിവ തറ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തി തുടയ്ക്കുന്നതും ഗുണം ചെയ്യും.
തറയില്‍ കൂടുതല്‍ അഴുക്കും ചെളിയുമുണ്ടെങ്കില്‍ അല്പം സോപ്പു പൗഡര്‍ കലക്കി തുടച്ചാല്‍ പെട്ടെന്ന് വൃത്തിയായിക്കിട്ടും. ഈ വെള്ളത്തില്‍ അല്പം ഡെറ്റോള്‍ ചേര്‍ക്കുന്നതും നല്ലതാണ്.
വീട്, വൃത്തി, തറ, ചെറുനാരങ്ങാനീരം, ബേക്കിംഗ് സോഡ



Click it and Unblock the Notifications
