Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ബാത്റൂം ഇനി സ്റ്റൈലാക്കാം
വീട്ടിലെ മറ്റെല്ലാം മുറികളെയും പോലെ പ്രാധാന്യം ബാത്റൂമിനുമുണ്ട്. അതിനാല്‍ ബാത്റൂമിനെ അവഗണിക്കാന്‍ പാടില്ല. ഉറക്കമുണര്‍ന്നാല്‍ മുഖം കഴുകി ഉന്മേഷം വീണ്ടെടുക്കാന്‍ ആദ്യം പോകുന്നത് ബാത്റൂമിലേക്കാണ്. അതായത് ദിവസം തുടങ്ങുന്നത് ഇവിടെ നിന്നാണന്നര്ത്ഥം. മറ്റുള്ളവരുടെ ശല്യമില്ലാതെ ഏകാന്തമായി ചിലവഴിക്കുന്ന മുറികളിലൊന്നു കൂടിയാണിത്. അതിനാല്‍ ഇതിനെ ഒരു സ്വകാര്യ വിശ്രമ മുറിയാക്കി മാറ്റുന്നതില്‍ തെറ്റില്ല. ബാത്റൂം സ്റ്റൈലാക്കാന്‍ ഇതില്‍ ഉപയോഗിക്കുന്ന ടാപ്പ് മുതല്‍ കണ്ണാടി വരെയുള്ള വിവിധ ഘടകങ്ങള്‍ വാങ്ങുമ്പോള്‍ അല്പം ശ്രദ്ധച്ചാല്‍ മതി . നിങ്ങളുടെ ബാത്റൂമിന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഭംഗിയും സൗകര്യവും ലഭിക്കുന്നതിന് ഇവയുടെ പങ്ക് വളരെ വലുതാണ്.
നിസ്സാരമെന്ന് തോന്നുമെങ്കിലും ഇവ സ്ഥാപിക്കാതെ ബാത്റൂമുകള്‍ പൂര്‍ണമാകില്ല. ഇപ്പോള്‍ ബാത്റൂമിന്റെ ഭംഗികൂട്ടാന്‍ സഹായിക്കുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. എന്നാല്‍, ഇവ വാങ്ങുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ബാത്റൂമിലെ മറ്റ് അലങ്കാരങ്ങള്‍ക്ക് ചേരുന്നവയായിരിക്കണം തിരഞ്ഞെടുക്കുന്നത്. ചെലവില്‍ ഒതുങ്ങുന്നത് തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പ് വരുത്തി വേണം വാങ്ങാന്‍. സ്വയം അപകടപെടുത്താതിരിക്കാന് ഇത് സഹായിക്കും
ബാത്റൂമില്‍ വേണ്ട ചില അത്യാവശ്യഘടകങ്ങള്‍ ഇതാ,

കണ്ണാടി
കണ്ണാടികളില്ലാത്ത ബാത്റൂമുകള്‍ അപൂര്ണമാണന്ന് പറയാം.കണ്ണാടികളുണ്ടെങ്കില് ചെറിയ ബാത്റൂം ആണെങ്കില്‍ പോലും വലുപ്പം തോന്നിപ്പിക്കും. ഒരു സ്റ്റൈലിഷ് കണ്ണാടിയ്ക്ക് ബാത്റൂമിന് ആഢംബര ഭാവം നല്കാന് കഴിയും. വ്യക്തിപരമായ അഭിരുചികള്‍ക്കനുസരിച്ച് ഏത് വലുപ്പത്തിലുള്ള കണ്ണാടി വേണമെങ്കിലും തിരഞ്ഞെടുക്കാം. ഇപ്പോള്‍ പൊതുവെയുള്ള പ്രവണത വലിയ കണ്ണാടികള്‍ ഉപയോഗിക്കുന്നതാണ്. വ്യക്തമായി കാണുന്നതിന് കണ്ണാടികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്.

ടാപ്പ്
ബാത് റൂം ടാപ്പ് പ്രധാനമായും ഉപയോഗിക്കുന്നത് സിങ്കില്‍ വെള്ളം കിട്ടുന്നതിനാണ്. പല്ല് തേക്കുമ്പോഴും കൈകഴുകുമ്പോഴും പലപ്രാവശ്യം കപ്പില്‍ വെള്ളം എടുക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇപ്പോള്‍ പല വലുപ്പത്തിലും ആകൃതയിലുമുള്ള വിവിധ തരം ടാപ്പുകള്‍ വിപണിയില്‍ സുലഭമാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാം. സിങ്കിന്റെ നീളവും ഉയരവും കണക്കാക്കി വേണം ടാപ്പ് തിരഞ്ഞെടുക്കാന്‍. വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ള ടാപ്പുകള്‍ക്ക് പകരം സാധാരണ ടാപ്പുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

സിങ്ക്
ഏത് ബാത്റൂമിലെയും പ്രധാന ഘടകമാണ് സിങ്ക്. അനുയോജ്യമായ സിങ്ക് തിരഞ്ഞെടുക്കുന്നതിലൂടെ ബാത്റൂമുകള്‍ക്ക് ആഢംബര ഭംഗി നല്കാന് കഴിയും. നല്ല സിങ്കല്ല തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ബാത്റൂമിന്റെ ഭംഗി കെടുത്തുകയും ചെയ്യും. ബാത്റൂമിലെ മറ്റ് ഘടകങ്ങള്‍ക്ക് ചേരുന്ന നിറവും വലുപ്പവും തിരഞ്ഞെടുക്കുന്ന സിങ്കിനുണ്ടായിരിക്കണം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഭിത്തിയില്‍ ഉറപ്പിക്കുന്ന സിങ്ക് അല്ലെങ്കില്‍ സ്വതന്ത്രമായി നില്ക്കുന്ന സിങ്ക് ഇവയില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. സ്വതന്ത്രമായി നില്ക്കുന്ന സിങ്കിനൊപ്പം ഏപ്പോഴും ചെറിയ അലമാരകള്‍ ഉണ്ടാകും. ബാത്റൂമില്‍ ആവശ്യമായ പലതും ഇതില്‍ സൂക്ഷിക്കാം

ഹോള്‍ഡര്‍
സോപ്പ് ട്രേയും ടൂത്ത് ബ്രഷ് ഹോള്‍ഡറും ബാത്റൂമില്‍ ഏറ്റവും അത്യാവശ്യമായി വേണ്ട രണ്ട് കാര്യങ്ങളാണ്. ഇവ രണ്ടും വളരെ ചെറുതാണെങ്കിലും ഇവയുടെ ആഭാവത്തില്‍ ബാത്റൂം അപൂര്‍ണമായി തോന്നും. വിവിധ ആകൃതിയിലും നിറത്തിലും ഇവ ഇപ്പോള്‍ ലഭ്യമാകും. ബാത്റൂമിന്റെ ഭംഗി കൂട്ടുന്നതില്‍ ഇവയുടെ പങ്കും ചെറുതല്ല. ബാത്റൂമിലെ മറ്റ് അലങ്കാരങ്ങളുമായും നിറവുമായും ചേരുന്നവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കമം.

അലമാര
ഭിത്തിക്കുള്ളിലായോ വിജാഗിരിയോട് കൂടിയതോ ആയ ചെറിയ അലമാരകള്‍ സിങ്കിനോട് ചേര്‍ന്ന് എപ്പോഴും കാണാന്‍ കഴിയും . മരുന്നുകള്‍, ടോയ്ലറ്റിലുപയോഗിക്കുന്ന വിവിധ സാധനങ്ങള്‍ എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ബാത്റൂമിലെ സ്ഥല സൗകര്യത്തിനനുസരിച്ച് വാതിലില്‍ കണ്ണാടികളോടു കൂടി അലമാരകള്‍ തിരഞ്ഞെടുക്കാം. അങ്ങനെയാണെങ്കില്‍ പ്രത്യേകം കണ്ണാടി സ്ഥാപിക്കുന്നത് ഒഴിവാക്കാം. വിവിധ തരത്തിലുള്ള ഫാന്‍സി അലമാരകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ടോയ്ലെറ്റ് റോള്‍ സ്റ്റാന്‍ഡ്
അത്ര അത്യാവശ്യമുള്ള ഘടകമായി ഇത് പലപ്പോഴും തോന്നാറില്ലെങ്കിലും പലപ്പോഴും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണിത്. നനഞ്ഞ ടോയ്ലറ്റ് സീറ്റുകളില്‍ ഉപയോഗിക്കാനും കൈകള്‍ കഴുകിയാല്‍ തുടയ്ക്കാനും ടിഷ്യു ആവശ്യമാണ്. ടോയ്ലെറ്റ് റോള്‍ ഹോള്‍ഡര്‍ ഉണ്ടെങ്കില്‍ ഷവര്‍ ഉപയോഗിക്കുമ്പോള്‍ ടിഷ്യു റോള്‍ നനയില്ല. കവറോടു കൂടിയത് വാങ്ങാന്‍ ശ്രദ്ധിക്കണം.

വേസ്റ്റ് ബിന്‍
ബാത്റൂമില്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഇത്. സോപ്പ് കവറുകള്‍, ഉപയോഗിച്ച ടിഷ്യു പേപ്പര്‍ , ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് കവര്‍ തുടങ്ങിയവ ബാത്റൂമിന്റെ തറയില്‍ ഇടാതിരിക്കാന്‍ വേസ്റ്റ് ബിന്‍ ഉപയോഗിക്കുന്നത് സഹായിക്കും. ഈച്ചയും മറ്റും വരാതിരിക്കാന്‍ അടപ്പോടു കൂടിയ ബിന്‍ വേണം തിരഞ്ഞെടുക്കാന്‍. കാല്കൊണ്ട് തുറക്കാന്‍ കഴിയുന്ന ബിന്‍ ആണെങ്കില്‍ കുനിഞ്ഞ് തുറക്കേണ്ട ആവശ്യം വരില്ല.

വിഴുപ്പ് ബാസ്കറ്റ്
ഇത് വളരെ അത്യാവശ്യമല്ല, എന്നാല്‍ ബാത്റൂമില്‍ ഇത്തരം സംവിധാനം ഉണ്ടെങ്കില്‍ നല്ലതാണന്നു മാത്രം. വീട്ടിലെ എല്ലാവരുടെയും അലക്കാനുള്ള വസ്ത്രങ്ങള്‍ ഇടാന്‍ ബാത്റൂമില്‍ ഒരു ബാസ്കറ്റ് വയ്ക്കുന്നത് എല്ലാ മുറിയിലും പോയി ഇവ എടുക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
