Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇറച്ചി മൃദുവാക്കാന്‍ വഴികള്‍
കഷ്ടപ്പെട്ട് ചിക്കനും മട്ടനുമെല്ലാം പാചകം ചെയ്തിട്ട് ഇറച്ചിക്കഷ്ണങ്ങള്‍ കടിയ്ക്കാന്‍ ബുദ്ധിമുട്ടായാലോ. ഇറച്ചിക്കഷ്ണങ്ങള്‍ നല്ലപോലെ മൃദുവായാല്‍ കഴിയ്ക്കാനും കൊള്ളം, എളുപ്പത്തില്‍ വേവുകയും ചെയ്യും. ഇത് ചിക്കനായാലും മട്ടനായാലും ബീഫായാലും.
അല്പം പ്രായം ചെന്ന മൃഗങ്ങളുടെ ഇറച്ചിയാണെങ്കില്‍ ഇവയ്ക്ക് കാഠിന്യവും കൂടുതലായിരിക്കും. ഇവ മൃദുവാക്കാന്‍ വഴിയുണ്ട്. താഴെ പറയുന്ന വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഇറച്ചിയുടെ കാഠിന്യം കുറയ്ക്കാം.
തയ്യാറാക്കുന്ന ഇറച്ചി പല്ലിന് ബുദ്ധിമുട്ടില്ലാതെ കഴിയ്ക്കുകയും ചെയ്യാം.

ഇറച്ചി പാചകം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു തന്നെ ഇതില്‍ ഉപ്പു പുരട്ടി വയ്ക്കുക. ഇത് പ്രോട്ടീനുകളെ ചെറുതായി മുറിയ്ക്കുകയും ഇറച്ചി മൃദുവാക്കുകയും ചെയ്യും.

ചെറുനാരങ്ങാനീരും ഇറച്ചി മൃദുവാക്കാന്‍ നല്ലതു തന്നെയാണ്. പാചകം ചെയ്യുന്നതിന് അല്പം മുന്‍പായി ഇത് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. ഇറച്ചിയില്‍ മസാല നല്ലപോലെ പിടിക്കാനും ഇത് നല്ലതാണ്.

തക്കാളി കൊണ്ടുള്ള സോസുകളും നല്ലതാണ്. ഇവ ഇറച്ചിയില്‍ പുരട്ടി വയ്ക്കാം. ഇറച്ചി മൃദുവാക്കാന്‍ ഇവയും സഹായിക്കും. ഇവയിലെ ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്. ബാര്‍ബക്യൂ സോസുകളില്‍ ഇവ ഉപയോഗിക്കുന്നതിന്റെ കാരണവും ഇതു തന്നെ.

ബിയറും ഇറച്ചി മൃദുവാക്കാന്‍ പറ്റിയ ഒരു മാര്‍ഗം തന്നെയാണ്. ഇതില്‍ ആല്‍ഫ ആസിഡുകളും ടാനിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇറച്ചിയെ മൃദുവാക്കും. ചിക്കന്‍ ഗ്രില്‍ ചെയ്യുന്നതിനും വറുക്കുന്നതിനുമാണ് ഈ മാര്‍ഗം കൂടുതല്‍ നല്ലത്. ബിയര്‍ ഇറച്ചിയുടെ രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കോളയും ഇറച്ചിയില്‍ പുരട്ടി വയ്ക്കുന്നത് രുചി കൂടുതല്‍ നല്ലതു തന്നെയാണ്. ഇത് അരമണിക്കൂര്‍ മുന്‍പു മുതല്‍ ഒരു ദിവസം വരെ പുരട്ടി വയ്ക്കാം. എന്നാല്‍ ഡയറ്റ് സോഡ ഇറച്ചിയില്‍ പുരട്ടി വയ്ക്കുന്നതു കൊണ്ടു കാര്യമില്ല.

ഇഞ്ചി അരച്ച് ഇറച്ചിയില്‍ പുരട്ടി വയ്ക്കുന്നതു കൊണ്ട് രുചി കൂടുക മാത്രമല്ല, ഇറച്ചി കൂടുതല്‍ മൃദുവാകുകയും ചെയ്യും. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമാണ് ഈ ഗുണമുണ്ടാക്കുന്നത്.

ഇറച്ചി ഗ്രില്‍ ചെയ്യുന്നതിന് മുന്‍പ് ഇതില്‍ കാപ്പി പുരട്ടി വയ്ക്കുന്നത് സ്വാദു വര്‍ദ്ധിപ്പിക്കുകയും ഇറച്ചി മൃദുവാക്കുകയും ചെയ്യുന്നു. കാപ്പി തിളപ്പിച്ച് തണുത്ത ശേഷം ഇറച്ചിയില്‍ പുരട്ടി വയ്ക്കാം.

തൈര്, മോര് തുടങ്ങിയവയും ഇറച്ചിയില്‍ പുരട്ടി വയ്ക്കുന്നത് ഗുണം ചെയ്യും. ഇതിലെ കാല്‍സ്യവും ആസിഡുകളും ഇറച്ചിയിലെ പ്രോട്ടീനുകളെ ഉടയ്ക്കുകയും ഇറച്ചി മൃദുവാക്കുകയും ചെയ്യുന്നു.

ഫിഗ്, പൈനാപ്പിള്‍, കിവി, പപ്പായ തുടങ്ങിയവയും ഇറച്ചിയില്‍ പുരട്ടി വയ്ക്കുന്നത് നല്ലതാണ്. ഇവ മുറിച്ചിടുകയോ ഉടച്ചു പുരട്ടുകയോചെയ്യാം. ഇറച്ചി പാകം ചെയ്യുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പ് ഇത് ഉടച്ച് പുരട്ടി വയ്ക്കാം.

കട്ടന്‍ ചായയും ഇറച്ചി മൃദുവാക്കാനുള്ള ഒരു വഴിയാണ്. ഇതിലെ ടാനിക് ആസിഡാണ് ഇറച്ചി മൃദുവാക്കാന്‍ സഹായിക്കുന്നത്. ചായ തിളപ്പിച്ച് തണുപ്പിച്ച ശേഷം ഇത് ഇറച്ചിയില്‍ പുരട്ടി വയ്ക്കാം.



Click it and Unblock the Notifications
