Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
വേസ്റ്റ് പേപ്പറിന് ഉപയോഗം പലവിധം
വായിച്ചു കഴിഞ്ഞ പത്രങ്ങള്‍ പൊതുവെ തൂക്കി വില്‍ക്കുന്ന ശീലമാണ് മിക്കവാറും പേര്‍ക്ക്. സ്ഥലം മെനക്കെടുത്താനായി ഇവ എന്തിന് സൂക്ഷിക്കുന്നുവെന്നൊരു മനോഭാവം.
വേസ്റ്റ് പേപ്പര്‍ ഉപകാരപ്രദമായി ഉപയോഗിക്കാവുന്ന ധാരാളം സന്ദര്‍ഭങ്ങളും കാര്യങ്ങളുമുണ്ട്.

ഗ്ലാസ് പ്രതലം വൃത്തിയാക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു ഉപായമാണ് പേപ്പര്‍. ഇത് അടുക്കളയിലെ ചില്ലു ഗ്ലാസുകളായാലും ജനലിന്റെ ചില്ലായാലും കണ്ണാടിയായാലും എല്ലാം. ഗ്ലാസു കൊണ്ടുള്ള എന്തു വസ്തുവായാലും പേപ്പര്‍ കൊണ്ട് നല്ല രീതിയില്‍ വൃത്തിയാക്കാന്‍ സാധിക്കും.
അലമാരകളില്‍ തുണികളും മറ്റും സൂക്ഷിക്കുന്നതിന്റെ അടിയില്‍ പേപ്പറുകള്‍ വിരിക്കുന്നത് നല്ലതാണ്. ഇവ തുണികളെ തുരുമ്പില്‍ നിന്നും മറ്റും സംരക്ഷിക്കാന്‍ നല്ലതു തന്നെ.
ചായയോ കാപ്പിയോ ഡ്രസിലോ മറ്റോ വീണാല്‍ പേപ്പര്‍ കൊണ്ട് പെട്ടെന്ന് ഒപ്പിയെടുക്കാം. ഇതുപോലെ ഷൂസ് നനഞ്ഞുവെങ്കില്‍ പേപ്പര്‍ കൊണ്ട് ഒപ്പിയാല്‍ വെള്ളം പെട്ടെന്ന് വലിച്ചെടുക്കും.
കുട്ടികള്‍ക്കായി ബോട്ട്, ഏറോപ്ലെയിന്‍ തുടങ്ങിയ ധാരാളം കളിവസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാം. ഇത് അറിയണമെന്നു മാത്രം. കുട്ടികള്‍ക്കും ഇതിനോട് താല്പര്യമായിരിക്കും.
ചുണ്ടില്‍ ലിപ്സ്റ്റിക് കൂടിപ്പോയോ. ഒരു കഷ്ണം പേപ്പര്‍ ചുണ്ടിനു മുകളില്‍ അമര്‍ത്തി നോക്കൂ. അധികമുള്ള ലിപ്സ്റ്റിക് ഇത് വലിച്ചെടുക്കും. അധികമുള്ള മേക്കപ്പ് വലിച്ചെടുക്കാന്‍ പറ്റിയ മാര്‍ഗമാണിത്.
പച്ചക്കറികള്‍, പ്രത്യേകിച്ച് ഇലക്കറികള്‍ കടലാസില്‍ പൊതിഞ്ഞു വച്ചാല്‍ കൂറേക്കാലം കേടുവരാതെയിരിക്കും. പച്ചക്കറികളുടെ പുതുമ നിലനിര്‍ത്താനുള്ള ഒരു വഴി കൂടിയാണിത്.
അല്പം കാലബോധമുണ്ടെങ്കില് പേപ്പര്‍ കൊണ്ട് പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇവ വര്ണക്കടലാസു കൊണ്ടു പൊതിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
വിത്തുകള്‍ നനഞ്ഞ പേപ്പറില്‍ പൊതിഞ്ഞു വച്ചാല്‍ ഇവ പെട്ടെന്ന് മുളയ്ക്കുകയും ചെയ്യും.
ഇരുമ്പു സാധനങ്ങളിലെ തുരുമ്പുകറ നീക്കാന്‍ പേപ്പര്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
