Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ദീപാവലിയ്ക്ക് വീടൊരുക്കൂ
ദീപങ്ങളുടെ പ്രകാശം മനസുകൡലേക്കും വ്യാപിപ്പിക്കുന്ന ദീപാവലി അടുത്തെത്തിക്കഴിഞ്ഞു. ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ഈ ഉത്സവത്തിന് വീടുകള്‍ ഒരുങ്ങിത്തുടങ്ങി. ദീപാവലി ആഘോഷമാക്കുന്നതിന് ആദ്യം വീടു വൃത്തിയാക്കൂ, പിന്നീടാവാം അലങ്കാരങ്ങള്‍.
ഒരു ദിവസം മുഴുവനെടുത്ത് വീട് വൃത്തിയാക്കാനിരുന്നാല് സാധിച്ചെന്നു വരില്ല. പല ദിവസങ്ങളിലായി സമയമെടുത്ത് വൃത്തിയാക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്.

ആദ്യം തുണിയടുക്കി അലമാരകളില്‍ നിന്നു തന്നെ തുടങ്ങാം. വലിച്ചുവാരിയിട്ടിരിക്കുന്ന തുണികളാണെങ്കില്‍ ഇവ അടുക്കി മടക്കി വയ്ക്കുക. ഇത് പിന്നീട് വസ്ത്രങ്ങള്‍ പെട്ടെന്ന് തെരഞ്ഞെടുക്കാനും സഹായകമാകും. എല്ലാ തുണികളും കൂട്ടിക്കുഴച്ചു വയ്ക്കാതെ ഓരോ വിഭാഗം തുണികളും വേര്‍തിരിച്ചു വയ്്ക്കുക.
ഫാനുകളും ലൈറ്റുകളും വൃത്തിയാക്കുവാന്‍ പലരും മറന്നു പോകാറുണ്ട്. ദീപാവലി വേളയില്‍ ഇവയിലെ പൊടി തുടയ്ക്കാന്‍ മറക്കരുത്. മാറാല പിടിച്ച ഫാനും ലൈറ്റും അലങ്കാരങ്ങളുടെ ഭംഗി കെടുത്തും.
അടുക്കളയിലെ എണ്ണക്കറകളും സാധനസാമഗ്രികളുമെല്ലാം വൃത്തിയാക്കുക. ആവശ്യമില്ലാത്ത കേടായ പാത്രങ്ങള്‍, ടിന്നുകള്‍, കവറുകള്‍ എന്നിവ നീക്കം ചെയ്യണം. ആവശ്യമില്ലാത്ത സാധനങ്ങളൊന്നു തന്നെ അടുക്കളയില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, മൈക്രോവേവ് തുടങ്ങിയ ഉപകരണങ്ങള്‍ വൃത്തിയാക്കുക.
ജനലുകളും ഗ്രില്ലുകളുമൊന്നും മറന്നു പോകാതെ വൃത്തിയാക്കണം.
ജനല്‍,വാതില്‍ കര്‍ട്ടനുകളും സോഫ കവറുകളുമെല്ലാം മാറ്റി പുതിയതിടുകയോ ഉള്ളവ കഴുതി വൃത്തിയാക്കി വീണ്ടും ഇടുകയോ ചെയ്യാം.
വീടിനുള്ളില്‍ മാത്രമല്ല, വീടിനു ചുറ്റും വൃത്തിയാക്കാനും മറക്കരുത്.



Click it and Unblock the Notifications
