Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
താങ്ക്സ് ഗിവിംഗിന് ഒരുങ്ങൂ
വിശേഷാവസരങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. താങ്ക്സ ഗിവിംഗ് എന്നൊരു വിശേഷദിനത്തെ പറ്റി കേട്ടിട്ടുണ്ടോ. സായിപ്പിന്റെ നാട്ടിലാണ് കൂടുതല്‍ ഇത് ആഘോഷിക്കുന്നതെങ്കിലും ഇതിന്റെ ചുവടു പിടിച്ച് പട്ടണങ്ങളിലെങ്കിലും ഇത്തരമൊരു ആഘോഷം പതിവു തന്നെയാണ്.
ഭക്ഷണമൊരുക്കുന്നതു തന്നെയാണ് ഈ ചടങ്ങിന്റെ പ്രധാന സവിശേഷത. ഇതിനായി ഒരുക്കേണ്ട സാധനങ്ങള്‍ പലതുണ്ട്. പൊരിച്ച ടര്ക്കിക്കോഴിയുള്പ്പെടെയുള്ള സാധനങ്ങള്‍.
താങ്ക്സ് ഗിവിംഗിന് ഒരുക്കേണ്ട കാര്യങ്ങളെപ്പറ്റി അറിയൂ.

മുഴുവനോടെ പൊരിച്ച ടര്‍ക്കിക്കോഴിയാണ് ഇതിനുള്ള പ്രധാന വിഭവം. ഇതിനായി നല്ല ടര്‍ക്കിക്കോഴിയെ വാങ്ങാം. ഇത് പൊരിച്ചതു കൊണ്ടു മാത്രമായില്ല, നല്ല രീതിയില്‍ അലങ്കരിക്കുകയും വേണം.

വൈനില്ലാതെ എന്തു താങ്ക്സ ഗീവിംഗ്. ചുവന്ന വൈനാണ് കൂടുതല്‍ നല്ലത്. ഇതൊഴിച്ചു കുടിയ്ക്കാന്‍ നല്ല വൈന്‍ ഗ്ലാസുകളും വേണം.

ഭക്ഷണം ഉണ്ടാക്കുന്നതിലും അലങ്കരിക്കുന്നതിലും മാത്രമായില്ല, ഇത് ഭംഗിയായി തീന്മേശയില് നിരത്തേണ്ടതും വളരെ പ്രധാനം തന്നെ. ടേബിള്ക്ലോത്തും കഴിയ്ക്കാനുള്ള ഫോര്‍ക്കും മറ്റും ഒരുക്കി വയ്ക്കേണ്ടത് വളരെ പ്രധാനം. കറ വീഴാന്‍ സാധ്യതയുണ്ടെങ്കിലും ടേബിളില്‍ വെള്ള നിറത്തിലുള്ള ടേബിള്‍ ക്ലോത്ത് വിരിക്കുന്നത് നന്നായിരിക്കും.

ടര്‍ക്കിക്കോഴി മുറിക്കാന്‍ ആവശ്യമായ വലിപ്പത്തിലുള്ള കത്തിയും മറ്റും നേരത്തെ വാങ്ങി വയ്ക്കുക. ആ സമയത്ത് ഇതിന് വേണ്ടി തെരഞ്ഞു നടക്കുന്നത് അനൗചിത്യമായിരിക്കും.

വിഭവമൊരുക്കാനും വിളമ്പാനും ആവശ്യമായ മസാലകളും വാങ്ങി വയ്ക്കുക. ഇത് വെവ്വേറെ പാത്രങ്ങളില്‍ സൂക്ഷിച്ചു വയ്്ക്കുന്നത് ഗുണം ചെയ്യും.

ഭക്ഷണം ഒരുക്കി പായ്ക്കു ചെയ്തു വയ്ക്കാന്‍ വേണ്ടിയുള്ള പാത്രങ്ങളും കണ്ടെയ്നറുകളുമെല്ലാം വാങ്ങി വയ്ക്കുന്നതും നല്ലതു തന്നെ.

ടര്‍ക്കിക്കോഴി മുഴുവനോടെ ഒരുക്കുമ്പോള്‍ ഉള്ളില്‍ നിന്നും വെന്തോയെന്നറിയേണ്ടതും പ്രധാനം. ഇതിനായി ചൂടളക്കാന്‍ പുന്ന ഫുഡ് തെര്‍മോമീറ്ററും ലഭിക്കും.

ടര്‍ക്കിക്കോഴി മുഴുവനോടെ ഒരുക്കുമ്പോള്‍ ഉള്ളില്‍ നിന്നും വെന്തോയെന്നറിയേണ്ടതും പ്രധാനം. ഇതിനായി ചൂടളക്കാന്‍ പുന്ന ഫുഡ് തെര്‍മോമീറ്ററും ലഭിക്കും.



Click it and Unblock the Notifications
