Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഷോപ്പിംഗ് ചെലവ് കുറയ്ക്കാം
നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്തിനും ഏതിനും തീ വില. ഭക്ഷണം പാകം ചെയ്യാതെയും കഴിയ്ക്കാതെയും സാധിക്കുകയുമില്ല.
ഷോപ്പിംഗ് ആഴ്ച തോറും ദിവസം തോറും മാസം തോറുമെല്ലാം നടത്തുന്നവരുണ്ട്. പലരും പണം വിചാരിച്ചതിലും കൂടുതല്‍ ചെലവായല്ലോ എന്ന പരാതിയും കൊണ്ടായിരിക്കും തിരിച്ചു വരിക. കുറച്ചു സാധനങ്ങളേ വാങ്ങിച്ചുള്ളൂ, എന്നിട്ടും പണം എങ്ങനെ അധികമായെന്നു ചിന്തിക്കുന്നവരുമുണ്ട്.
ഷോപ്പിംഗ് ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. വളരെ കൃത്യമായി പ്ലാന്‍ ചെയ്ത് ഷോപ്പിംഗ് നടത്തിയാല്‍ വിചാരിച്ച ബജറ്റില്‍ തന്നെ പണം ചെലവാക്കാന്‍ സാധിക്കും. നേരെ മറിച്ച് യാതൊരു പ്ലാനിംഗുമില്ലാതെ കടയില്‍ പോയി കാണുന്നതെല്ലാം വാങ്ങിച്ചാല്‍ പണം വിചാരിച്ചതിലേറെ ഇരട്ടിയായി ചെലവായെന്നു വരും. വാങ്ങിക്കാനുള്ള സാധനങ്ങള്‍ പലതും ബാക്കിയാവുക മാത്രമല്ല, സാമ്പത്തിക പ്ലാനിംഗ് ആകെ തകിടം മറിയുകയും ചെയ്യും.

ഷോപ്പിംഗ് ചെലവ് കുറയ്ക്കാം
ആദ്യമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു ലിസ്റ്റുണ്ടാക്കുകയെന്നത് വളരെ ഗുണം ചെയ്യും. ആവശ്യമുള്ള സാധനങ്ങള്‍ ഒരു ലിസ്റ്റില്‍ എഴുതിക്കൊണ്ടു പോവുക.

ലിസ്റ്റ് എഴുതിയ ശേഷം രണ്ടാമതും പരിശോധിക്കുക. ആവശ്യമില്ലാത്തവ ഒഴിവാക്കാനും ആവശ്യമുള്ളവ ഉള്‍പ്പെടുത്താനും ഇതുവഴി സാധിക്കും.

പങ്കാളിയുമായി ചര്‍ച്ച ചെയ്ത് സാധനങ്ങളുടെ ലിസ്റ്റു തയ്യാറാക്കുകയും വാങ്ങുകയും ചെയ്യുക. ഇത് അനാവശ്യമായി സാധനങ്ങള്‍ വാങ്ങുന്നത് തടയാന്‍ സഹായിക്കും. ഒരേ സാധനം രണ്ടുപേരും വാങ്ങാനുള്ള സാഹചര്യം ഒഴിവാക്കുകയുമാകാം.

കുട്ടികളുണ്ടെങ്കില്‍ അവരോടും മറ്റു കുടുംബാംഗങ്ങളോടുമെല്ലാം അന്വേഷിച്ച് വിശദമായ ഒരു പട്ടിക തയ്യാറാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. എല്ലാവരുടെ ആവശ്യങ്ങളും അറിഞ്ഞ് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കൃത്യമായ ചെലവിന്റെ കണക്കു തയ്യാറാക്കാന്‍ സാധിക്കും.

ഓരോ വിഭാഗം സാധനങ്ങളും പ്രത്യേകം തരം തിരിച്ചു വേണം ലിസ്റ്റുണ്ടാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ പോഷകഗുണമുള്ള സാധനങ്ങള്‍ പട്ടികയില്‍ ഉള്പ്പെടുന്നുണ്ടോയെന്നതു സംബന്ധിച്ച് കണ്ടെത്തുകയും ചെയ്യാം.

ലിസ്റ്റു തയ്യാറാക്കുമ്പോള്‍ ഒന്നും വിട്ടുപോകാതിരിക്കാന്‍ അടുക്കളിയിലെ സാധനങ്ങള്‍ കൂടി പരിശോധിക്കുന്നതു നല്ലതായിരിക്കും. കഴിഞ്ഞ സാധനങ്ങള്‍ വാങ്ങാനും ഉള്ള സാധനങ്ങള്‍ വീണ്ടും വാങ്ങാതിരിക്കാനും ഇത് സഹായിക്കുകയും ചെയ്യും.

സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ഇതനുസരിച്ച് ബജറ്റും തയ്യാറാക്കാം. ഒന്നോ രണ്ടോ മാസം ഇങ്ങനെ ചെയ്തു കഴിയുമ്പോള്‍ കൃത്യമായ ചെലവു മനസിലാക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
