Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കമ്പ്യൂട്ടര് വൃത്തിയാക്കുമ്പോള് ശ്രദ്ധിക്കുക

ഇലക്ടോണിക് വസ്തുവായതു കൊണ്ട് കമ്പ്യൂട്ടര് വൃത്തിയാക്കുമ്പോള് നമ്മുടെ സുരക്ഷയും പ്രധാനമാണ്. ഇലക്ട്രിക് വയറുകളും പ്ലഗും വിച്ഛേദിച്ച ശേഷമെ വൃത്തിയാക്കാന് തുടങ്ങാവൂ. പ്രത്യേകിച്ച് എന്തെങ്കിലും ലായനികള് കൊണ്ട് വൃത്തിയാക്കുമ്പോള്. റബര് ചെരിപ്പ് ധരിക്കുന്നത് നല്ലതാണ്. ഇത് ഷോക്ക് തടയാന് സഹായിക്കും.
സിപിയു വൃത്തിയാക്കാന് ആദ്യം വയറുകള് ഊരിയിടണം. ഒരു ഡസ്റ്റര് കൊണ്ട് പൊടി തട്ടിയ ശേഷം വൃത്തിയാക്കാന് ആരംഭിക്കുക. എണ്ണമയമുള്ള അഴുക്കുകള് ടിഷ്യൂ പേപ്പര് ഉപയോഗിച്ച് വൃത്തിയാക്കാം. സിപിയുവിന്റെ സ്ക്രൂവും ബോള്ട്ടുകളും സൂക്ഷിച്ച് അഴിച്ചു മാറ്റിയ ശേഷം ഉള്ളിലെ പൊടിയും തട്ടിക്കളയാം. ഉള്ഭാഗത്ത് വെള്ളമോ ലായനികളോ വൃത്തിയാക്കാന് ഉപയോഗിക്കരുത്.
കീബോര്ഡിന്റെ വയറുകള് വേര്പെടുത്തിയതിന് ശേഷം മാത്രം വൃത്തിയാക്കുക. കീബോര്ഡിനിടയില് പൊടി പറ്റിപ്പിടിക്കാന് സാധ്യത കൂടുതലാണ്. വണ്ണം കുറഞ്ഞ പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഈ പൊടി തട്ടിക്കളയണം. ലായനികള് കൊണ്ട് കീബോര്ഡ് വൃത്തിയാക്കാതിരിക്കുന്നതാണ് നല്ലത്.
മൗസ് വൃത്തിയാണെന്ന് തോന്നുമെങ്കിലും ഇതിന്റെ സോക്കറ്റിനുള്ളില് അഴുക്കും പൊടിയും പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. മൗസിന്റെ അടിഭാഗം അഴിച്ചുമാറ്റി ഉള്ളിലെ പൊടി തുടയ്ക്കാം. ഇത് വൃത്തിയാക്കണമെങ്കില് ഇയര് ബഡ്സ് ഉപയോഗിക്കാം.
കമ്പ്യൂട്ടര് മോണിറ്റര് വൃത്തിയാക്കാന് വേണമെങ്കില് നനഞ്ഞ തുണി ഉപയോഗിക്കാം. മൃദുവായ തുണി മാത്രമെ ഇതിനുപയോഗിക്കാവൂ. അല്ലെങ്കില് മോണിറ്ററില് വരകള് വീഴും. തുടയ്ക്കാന് ഉപയോഗിക്കുന്ന തുണി വൃത്തിയായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില് അതിലെ അഴുക്ക് മോണിറ്ററിലാകും. പ്രത്യേകിച്ച് നനഞ്ഞ തുണിയാണെങ്കില്.
പ്ലഗിലേയും വയറിലേയും പൊടികളും തട്ടിക്കളയണം. ഇതിന് ഡസ്റ്ററോ ഉണങ്ങിയ തുണിയോ ഉപയോഗിക്കാം.
മോണിറ്റര് വയ്ക്കുന്ന ടേബിളിലെ പൊടിയും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഇതിന് ശേഷം വയറുകളും പ്ലഗുകളുമെല്ലാം യഥാസ്ഥാനത്ത് പിടിപ്പിക്കാം.



Click it and Unblock the Notifications
