Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഐസ് ക്യൂബ് ട്രേ വേഷം മാറുമ്പോള്‍...
പലരുടേയും വീട്ടില്‍ ഐസ് ക്യൂബ് ട്രേകള്‍ അധികമുണ്ടായിരിക്കും. ഇത് വെറുതെ പുറന്തള്ളണമെന്നില്ല. ഇവ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.

പെയിന്റിംഗ് ചെയ്യുന്ന ശീലമുള്ളവര്‍ക്ക് പെയിന്റ് മിക്സ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് കുട്ടികള്‍ക്കും മറ്റും. പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍, പശ തുടങ്ങിയവ കൂട്ടിക്കലര്‍ത്താനും ഇവ ഉപകരിക്കും.
ചെറിയ ചെറിയ സാധനങ്ങള്‍, ഉദാഹരണത്തിന് മുത്ത്, സേഫ്റ്റി പിന്നുകള്‍ എന്നിവ സൂക്ഷിക്കുവാനും ഇത് ഉപകരിക്കും. ഇതിന് പുറമെ ചെറിയ കമ്മലുകള്‍ മോതിരങ്ങള്‍ തുടങ്ങിയവയും ഇതില്‍ സൂക്ഷിക്കാം. ഇത് ഡ്രസിംഗ് ടേബിളിന് മുന്പില് വച്ചാല്‍ ആവശ്യത്തിന് പെട്ടെന്ന് ഉപകരിക്കുകയും സാധനങ്ങള്‍ തെരഞ്ഞടുക്കാന്‍ എളുപ്പമാവുകയും ചെയ്യും.
അല്പം വലിപ്പമുള്ള ക്യൂബുകളോട് കൂടിയ ഐസ്ട്രേയില്‍ എളുപ്പത്തില്‍ എടുക്കേണ്ടതായ ഉപ്പും മസാലപ്പൊടികളും സൂക്ഷിക്കാം. ഇത് കയ്യെത്തും ദൂരത്ത് വച്ചാല്‍ മതിയാകും.
കുട്ടികള്‍ക്ക് കടകളില്‍ നിന്നും വാങ്ങി ഐസ് സ്റ്റിക്കുകള്‍ നല്കണമെന്നില്ല. ഐസ് സ്റ്റിക്കുകളുണ്ടാക്കാന് വേറെ പാത്രങ്ങള്‍ വാങ്ങുകയും വേണ്ട. ഐസ് ട്രേകളിലെ ക്യൂബുകളില്‍ ജ്യൂസോ നാരങ്ങാവെള്ളമോ നിറച്ച് ഇതില്‍ ചെറിയ ഐസ് സ്റ്റിക്കുകള്‍ ഇട്ടാലും മതി.
വീട്ടില്‍ ഉപയോഗശൂന്യമായ ഐസ് ട്രേകള്‍ ഉള്ളത് ഇത്തരം രീതികളില്‍ ഉപയോഗിച്ചു നോക്കൂ. പണവും സ്ഥലവും ലാഭിക്കാം.



Click it and Unblock the Notifications
