Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒന്നിനൊന്ന് ഫ്രീ വേണോ?
നിത്യോപയാഗ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് ഭക്ഷണസാധങ്ങളുടെ.
അല്പം ദീര്‍ഘവീക്ഷണമുള്ള വീട്ടമ്മയാണ് നിങ്ങളെങ്കില്‍ അടുക്കളച്ചെലവ് ഒരു പരിധി വരെ കുറയ്ക്കാം.

ഇതിന് ആദ്യമായി വേണ്ടത് പലപ്പോഴായി ഭക്ഷണസാധനങ്ങള്‍ വാങ്ങാതെ ഒരു മാസത്തേക്ക് ആവശ്യമുള്ളവ ഒരുമിച്ചു വാങ്ങുകയെന്നതാണ്. പച്ചക്കറികളും പഴങ്ങളും പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ളതു കൊണ്ട് ഈ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാം. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി എല്ലാം വാങ്ങാന്‍ ശ്രമിക്കുക.
ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, എണ്ണ മുതലായവ അല്പം കൂടുതല്‍ വാങ്ങി സംഭരിക്കാം. ഇവ കുറച്ചുനാള്‍ കേടു വരാതിരിക്കും. പ്രത്യേകിച്ച് ഇവ വിലകുറവിന് ലഭിക്കുന്നുണ്ടെങ്കില്‍.
കടയില്‍പോയി ആവശ്യമുള്ളവ മാത്രം വാങ്ങുക. ഉപയോഗിക്കുമന്ന് ഉറപ്പുള്ളവ മാത്രം വാങ്ങുന്നത് പണം ലാഭിക്കാന്‍ സഹായിക്കും. ലിസ്റ്റിലുള്ള സാധനങ്ങളല്ലാതെ മറ്റുള്ളവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഒന്നിനൊന്ന് ഫ്രീ എന്നു കാണുമ്പോള്‍ വേണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇത് കടക്കാര്‍ക്ക് ലാഭമുണ്ടാക്കാനാണെന്ന് തിരിച്ചറിയുക. ആവശ്യമുള്ളതാണെങ്കില്‍ വാങ്ങുന്നത് കൊണ്ടു തെറ്റില്ല. എന്നാല്‍ സൗജന്യമായി ലഭിക്കുന്നുവെന്ന കാരണം കൊണ്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടാതിരിക്കുക.
വില കുറവെന്നു കരുതി തീരെ ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ വാങ്ങിതിരിക്കുകയാണ് നല്ലത്. ഉദാഹരത്തിന് വെന്തു കിട്ടാന്‍ ഏറെ നേരം പിടിയ്ക്കുന്ന അരി വിലകുറവിന് കിട്ടിയെന്നിരിക്കും. എന്നാല്‍ ഇത് വേവിക്കാന്‍ ഗ്യാസ് കൂടുതല്‍ സമയം ചെലവാക്കേണ്ടതായും വരും. ഇത്തരം അവസ്ഥകള്‍ മുന്‍കൂട്ടി കണ്ടുമാത്രം സാധനങ്ങള്‍ വാങ്ങുക.
പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ ഫ്രഷായവ മാത്രം നോക്കി വാങ്ങാന്‍ ശ്രമിക്കണം. ഇത് നല്ലരീതിയില്‍ സൂക്ഷിക്കുകയും വേണം. വില കുറവിന് നിലവാരമില്ലാത്ത സാധനങ്ങള്‍ വാങ്ങിയാല്‍ പണം പോയെന്നേ പറയാനാവൂ.
കൃത്യമായ അടുക്കള ബജറ്റുണ്ടാക്കുന്നത് നല്ലതാണ്. ഇതിനുള്ളില്‍ ഒതുങ്ങി നിന്ന് ചെലവാക്കാന്‍ ശ്രമിക്കണം.



Click it and Unblock the Notifications
