Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍
മൈക്രോവേവ് ഇന്ന് മിക്കവാറും വീടുകളില്‍ നിത്യേപയോഗ സാധനം പോലെയായിക്കഴിഞ്ഞു.
പാചകം വേഗത്തിലാക്കുക, എണ്ണമയമില്ലാതെ പാചകം ചെയ്യുക തുടങ്ങിയ ഗുണങ്ങള്‍ ഇതിനുണ്ട്. പാചകം ചെയ്യുമ്പോള്‍ ചൂടും പുകയും ഉണ്ടാവില്ലെന്നത് മറ്റൊരു ഗുണം.
പല തരത്തിലുള്ള പാചകരീതികളും മൈക്രോവേവില്‍ ചെയ്യാം.

മൈക്രോ എന്ന രീതിയിലുള്ള പാചകരീതി മുഖേനയാണ് കേക്ക്, പുലാവ്, ചായ, പച്ചക്കറികള്‍ എന്നിവ പാചകം ചെയ്യുക.
തന്തൂരി രീതിയില്‍ എണ്ണ ചേര്‍ക്കാതെയുള്ള പാചകരീതിക്ക് ഗ്രില്ലുള്ള മൈക്രോവേവ് ആണ് ഉപയോഗിക്കേണ്ടത്.
കേക്ക് ബേക്ക് ചെയ്യുക, ബ്രൗണിംഗ് ചെയ്യുക തുടങ്ങിയവയ്ക്ക് കണ്വെന്ഷന് രീതിയിലുള്ള മൈക്രോവേവാണ് നല്ലത്.
കോമ്പിനേഷന്‍ സൗകര്യമുള്ള മൈക്രോവേവില്‍ മുകളില്‍ പറഞ്ഞ എല്ലാ പാചകരീതികള്‍ക്കും സൗകര്യമുണ്ട്.
ഡിഫ്രോസ്റ്റിംഗ് രീതിയിലുള്ളതില്‍ ഫ്രീസറില്‍ നിന്നും പുറത്തെടുക്കുന്ന ഇറച്ചി, മീന്‍ എന്നിവയിലെ ഐസ് ഉരുക്കിക്കളയാനുള്ളള സൗകര്യമുണ്ട്.
മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
എണ്ണയില്‍ സാധനങ്ങള്‍ മുക്കി ഓവനില്‍ പാചകം ചെയ്യരുത്.
മദ്യാംശം കലര്‍ന്ന സാധനങ്ങളോ ഭക്ഷണങ്ങളോ മൈക്രോവേവില്‍ പാചകം ചെയ്യരുത്. ചൂടാക്കാനും പാടില്ല.
ഇതിനുള്ളിലെ ടേബിള്‍ തണുത്തതിന്് ശേഷം മാത്രം കഴുകുക.
മൈക്രോവേവില്‍ പാചകം ചെയ്യാന്‍ പ്രത്യേക രീതിയിലുള്ള പാത്രങ്ങള്‍ ലഭിക്കും. ഇത്തരം പാത്രങ്ങളില്‍ മാത്രം പാചകം ചെയ്യുകയും ചൂടാക്കുകയും ചെയ്യുക.
ചതുരത്തിലുള്ള പാത്രങ്ങളേക്കാള്‍ വട്ടത്തിലുള്ള പാത്രങ്ങളാണ് ഇവിലെ പാചകത്തിന് കൂടുതല്‍ സൗകര്യപ്രദം.



Click it and Unblock the Notifications
