Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പട്ടുസാരി ശരിയായി സൂക്ഷിക്കാം

പട്ടുസാരി കഴുകാന്‍ സാധിക്കുന്നതാണോയെന്ന ആദ്യം അറിഞ്ഞു വയ്ക്കുക. അല്ലെങ്കില്‍ ഡ്രൈക്ലീന്‍ ചെയ്യേണ്ടി വരും.
ഡിറ്റര്‍ജന്റ്, സോപ്പുപൊടി എന്നിവ ഉപയോഗിച്ച് ഇവ കഴുകരുത്. വീര്യം കുറഞ്ഞ കുളിയ്ക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.
കഴുകുമ്പോള്‍ യാതൊരു കാരണവശാലും ബ്രഷുപയോഗിക്കരുത്. തുണി കേടാകും.
പട്ടുസാരി ആദ്യം കഴുകുമ്പോള്‍ നിറം പോകാതിരിക്കാന്‍ കഴുകുന്ന വെള്ളത്തില്‍ ഒരല്പം ഉപ്പിടുന്നത് നല്ലതാണ്. ഉപ്പിന്റെ അംശം മുഴുവന്‍ കഴുകിക്കളയുകയും വേണം.
പട്ടുസാരിയില്‍ കറയായാല്‍ ആ ഭാഗത്ത് അല്പം പെട്രോള്‍ പുരട്ടി ചൗവരിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നന്നായി കഴുകുന്നത് ഗുണം ചെയ്യും.
സാരികള്‍ മടക്കി വയ്ക്കുന്നതിനേക്കാള്‍ ഹാംഗറില്‍ തൂക്കിയിടുക. മടക്കി വച്ചാല്‍ ആ ഭാഗത്ത് പാടു വീഴാന്‍ സാധ്യതയുണ്ട്. മടക്കി വയ്ക്കുകയാണെങ്കില്‍ തന്നെ പേപ്പറില്‍ പൊതിഞ്ഞു മടക്കി വയ്ക്കുക.
ഇടയ്ക്കിടെ പട്ടുസാരി നിവര്‍ത്തി കാറ്റും വെളിച്ചവും കൊള്ളിക്കുന്നത് നല്ലതാണ്.
നല്ല തണുത്ത വെള്ളത്തില്‍ മാത്രമേ പട്ടുസാരികള്‍ കഴുകാവൂ. തണലിലിട്ടു തന്നെ ഉണക്കുകയും വേണം.



Click it and Unblock the Notifications
