Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബാത്ത്റൂമിലെ ദുര്‍ഗന്ധം ഒഴിവാക്കാം
വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് വൃത്തികേടാവുകയും ദുര്‍ഗന്ധമുണ്ടാവുകയും ചെയ്യുന്ന സ്ഥലമാണ് ബാത്ത്റൂം. ബാത്ത്റൂമില്‍ ദുര്‍ഗന്ധം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയേണ്ടേ,

ആദ്യം വേണ്ടത് ബാത്ത്റൂമില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ വയ്ക്കാതിരിക്കുകയെന്നതാണ്. സോപ്പിന്റെ കവര്‍, ഉപയോഗിച്ചു കഴിഞ്ഞ ടിഷ്യൂ, ഒഴിഞ്ഞ ഷാംപൂ, ഹാന്റ് വാഷ് ടിന്നുകള്‍ തുടങ്ങിയവ നീക്കണം. ബാത്ത്റൂമില്‍ വേസ്റ്റ് ബാസ്ക്കറ്റ് വയ്ക്കാം. എന്നാല്‍ വേസ്റ്റ് ദിവസവും കളയണം.
നനവ് ബാത്ത്റൂമില്‍ ദുര്‍ഗന്ധമുണ്ടാക്കും. കഴിവതും ബാത്ത്റൂം നനഞ്ഞു കിടക്കാതെ സൂക്ഷിക്കുക. കുളി കഴിയുമ്പോഴും മറ്റും ജനലുകള്‍ തുറന്നിടാം. ടാപ്പോ മറ്റോ ലീക്കുണ്ടെങ്കില്‍ ഉടനടി റിപ്പയര്‍ ചെയ്യിക്കണം.
എക്സോസ്റ്റ് ഫാന്‍ ബാത്ത്റൂമില്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കും. അതുപോലെ ബാത്ത്റൂമില്‍ വായുസഞ്ചാരത്തിനുള്ള വഴികളും വേണം.
ഉപയോഗിക്കാത്തപ്പോള്‍ ക്ലോസെറ്റ് മൂടി വയ്ക്കാം. ഒാരോ തവണ ഉപയോഗിക്കുമ്പോഴും ഫഌഷ ്ചെയ്യാന്‍ ശ്രദ്ധിക്കുക.
കഴിവതും ദിവസവും കുളിമുറിയും കോസെറ്റും വൃത്തിയാക്കാം. ചെറുനാരങ്ങാ മണമുള്ള ലോഷനുകള്‍ ഉപയോഗിക്കുന്നത് സുഗന്ധം കൂടുതല്‍ നേരം നില നില്ക്കാന് സഹായിക്കും.
റിഫ്രഷ്നറുകള് ബാത്ത്റൂമില്‍ വയ്ക്കുന്നത് നല്ലതാണ്. സുഗന്ധം നല്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
