Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വാഷിംഗ് മെഷീന് ഉപയോഗത്തില്‍ ശ്രദ്ധിക്കുക

വാഷിംഗ് മെഷീന് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മെഷീന് കേടാകാതിരിക്കാനും തുണികള്‍ വൃത്തിയാകാനും ഇവ അത്യാവശ്യമവുമാണ്.
പ്രധാന കാര്യം നിലവാരം കുറഞ്ഞ സോപ്പുപൊടി വാഷിംഗ് മെഷീനില്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ്. ഇത് തുണിയും മെഷീനും ഒരുപോലെ കേടാക്കും. മെഷീന് യോജിച്ച സോപ്പുപൊടികള്‍ ലഭ്യമാണ്. ഇവ മാത്രം ഉപയോഗിക്കുക.
അളവില്‍ കൂടുതല്‍ തുണികള്‍ മെഷീനില്‍ ഇടരുത്. തുണിയിലെ അഴുക്കു പോകില്ല. മെഷീന് കേടാകുകയും ചെയ്യും.
പകല്‍ സമയങ്ങളില്‍ മെഷീന് പ്രവര്‍ത്തിപ്പിക്കുക. അതുപോലെ ആവശ്യത്തിന് വോള്ട്ടേജില്ലെങ്കിലും മെഷീന് പ്രവര്‍ത്തിപ്പിക്കരുത്.
മെഷീന് പ്രവര്‍ത്തിക്കമ്പോള്‍ അടപ്പു തുറന്ന് തുണികളിടുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് അപകടമുണ്ടാക്കുന്ന ഒരു ശീലമാണ്.
നിരപ്പുള്ള സ്ഥലത്തായിരിക്കണം മെഷീന് ഇടേണ്ടത് ഇതിലെ വെള്ളം പോകുന്ന കുഴല്‍ വളഞ്ഞിരിക്കാതെ നിവര്‍ത്തിയിടാന്‍ സാധിക്കുന്ന സൗകര്യവും വേണം.
ഒരോ തവണ കഴുകിയ ശേഷവും ഫില്‍ട്ടര്‍ വൃത്തിയാക്കുക. ഇതിന് പുറമെ വല്ലപ്പോഴും വാഷിംഗ് മെഷിന് വൃത്തിയാക്കുന്നതും നല്ലതാണ്. ഇതിനായുള്ള സംവിധാനവും മെഷീനുകളില്‍ ഉണ്ടാകും.
വ്യത്യസ്ത തരം തുണികള്‍ക്ക് പറ്റിയ സംവിധാനങ്ങള്‍ വാഷിംഗ് മെഷീനില്‍ ഉണ്ട്. തുണികളുടെ തരമനുസരിച്ച് ഇത് തെരഞ്ഞെടുക്കണം.



Click it and Unblock the Notifications
