Latest Updates
-
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം
വീടു മാറുമ്പോള്‍ ശ്രദ്ധിക്കുക

വീടു മാറുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.
വീട്ടിലെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ മാനസികമായി ഇതിനൊരുക്കണം. പഴയ വീടു മാറാന്‍ മടി കാണിക്കുന്ന കുട്ടികളുണ്ടാകും. ഇവരോട് പുതിയ വീടിനെ പറ്റി പറയുകയോ മുന്‍കൂട്ടി അവരെക്കാണ്ടു കാണിക്കുകയോ വേണം. അവരവരുടേതായ സാധനങ്ങള്‍ സൂക്ഷിച്ച് പായ്ക്കു ചെയ്യാന്‍ ഇവരോട് ആവശ്യപ്പെടുകയുമാകാം.
സാധനങ്ങള്‍ കൊണ്ടുപോകാന്‍ മിക്കവാറും പേര് പാക്കേഴ്സ് ആന്റ് മൂവേഴ്സിനെ ഏല്‍പ്പിക്കാറാണ് പതിവ്. നല്ല ഏജന്‍സികളെ നോക്കി ഇതു തെരഞ്ഞെടുക്കുക. മുന്‍പു തന്നെ ഇവരെ ബുക്കു ചെയ്യുകയും വേണം. സാധനങ്ങള്‍ മാറ്റുന്നതിന്റെ തലേന്ന് ഇവരെ വിൡച്ച് ഇത് ഓര്‍മപ്പെടുത്തുകയും ചെയ്യുക.
പായ്ക്കു ചെയ്യുമ്പോള്‍ ഒരോ മുറിയിലേക്കുമുള്ള സാധനങ്ങള്‍, ഫര്‍ണിച്ചര്‍ ഒഴികെയുള്ളവ ഒരുമിച്ച് പായ്ക്ക് ചെയ്യുന്നത് പുതിയ വീട്ടില്‍ സാധനങ്ങള്‍ പെട്ടെന്ന് അടുക്കി വയ്ക്കാന്‍ നല്ലതാണ്. ഓരോ സാധനം അന്വേഷിച്ചു നടക്കേണ്ടി വരില്ല. ഏതെല്ലാം സാധനങ്ങള്‍ എവിടെയൊക്കെയാണ് അടുക്കി വയക്കേണ്ടതെന്ന്് മുന്‍കൂട്ടി തീരുമാനിക്കുക.
ഒഴിയുന്ന വീട്ടിലെ ഫാന്‍, ലൈറ്റ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫാക്കാന്‍ മറക്കരുത്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നന്നായിരിക്കും. ഫോണ്‍ പുതിയ വീട്ടിലേക്കെടുക്കുന്നില്ലെങ്കില് അതും മുന്‍പു തന്നെ ഡിസ്കണക്ട് ചെയ്യണം.
വീടു മാറുന്നതിന് മുന്‍പു തന്നെ പോസ്റ്റല്‍ സംബന്ധമായ കാര്യങ്ങള്‍ മറക്കരുത്, അഡ്രസ് മാറ്റിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത് നല്ലതാണ്.
വീട്ടില്‍ നിന്നും സാധനങ്ങള്‍ ഒഴിച്ചാല്‍ പോകുന്നതിന് മുന്‍പ് വീട് വൃത്തിയാക്കാന്‍ മറക്കരുത്.



Click it and Unblock the Notifications
