Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ടിപ്സ്...ടിപ്സ്
വീട്ടമ്മമാര്‍ക്ക് അടുക്കളജോലി എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില ടിപ്സ് നോക്കൂ.

പച്ചരിച്ചോറി വെന്തുകഴിഞ്ഞാല്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ അരി വേവിക്കും മുന്‍പ് അല്പനേരം തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കുക.
മഴക്കാലത്ത് പയര്‍വര്‍ഗങ്ങളില്‍ ചെറിയ പ്രാണികള്‍ വരാന്‍ സാധ്യത കൂടുതലാണ. ഇത് ഒഴിവാക്കുവാന്‍ ഇവ ചെറുതായി വറുത്തു വയ്ക്കുക.
തിളച്ച പാടെ ചായയോ കാപ്പിയോ ചില്ലുഗ്ലാസിലേക്കൊഴിച്ചാല് പൊട്ടിപ്പോയെന്നു വരും. ഗ്ലാസില്‍ ആദ്യം ഒരു സ്പൂണ്‍ ഇട്ട ശേഷം ചൂടുള്ള പാനീയങ്ങള്‍ ഒഴിയ്ക്കുക.
മീന്‍കറി കൂടുതല്‍ ദിവസം കേടാകാതിരിക്കണമെങ്കില്‍ ഇതില്‍ മല്ലിയും ചുവന്നുള്ളിയും ഒഴിവാക്കുക.
ഉരുളക്കിഴങ്ങ് വറുക്കുന്നതിന് അല്പസമയം മുന്‍പ് അരിഞ്ഞ് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിന്നീട് പുറത്തെടുത്ത് തുണി കൊണ്ടു തുടച്ച് വറുക്കാം. നല്ല കരുകരുപ്പു ലഭിക്കും.
നെയ്യില്‍ കറിവേപ്പിലയിട്ട് ചെറുതായി മൂപ്പിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടു വരാതിരിക്കും.
കടയില്‍ നിന്നും അരി വാങ്ങുമ്പോള്‍ ഒരു അരിമണിയെടുത്ത് കടിച്ചു നോക്കുക. പെട്ടെന്നു മുറിയുന്നുണ്ടെങ്കില് നല്ല ഉണക്കുണ്ടെന്നര്ത്ഥം.
ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ ഒരു പാളയന്കോടന് പഴം ഉടച്ചുചേര്‍ക്കുക. നല്ല മാര്‍ദവം ലഭിയ്ക്കും.
വെള്ളയപ്പം ഉണ്ടാക്കാന്‍ മാവരയ്ക്കുമ്പോള്‍ നാളികേരവെള്ളത്തില്‍ അല്പം പഞ്ചസാരയിട്ട് അടുത്ത ദിവസം ഇതുചേര്‍ത്ത് അരയ്ക്കാം. അപ്പത്തിന് നല്ല മാര്‍ദവും ലഭിക്കും.
ഇഡ്ഢലി, ദോശ മാവില്‍ അല്പം ചെറുപയര്‍ പരിപ്പു ചേര്‍ത്ത് അരയ്ക്കുക. കൂടുതല്‍ പോഷകഗുണമുണ്ടാകും.
ഫ്രിഡ്ജില്‍ വച്ച പച്ചക്കറികള്‍ എടുത്ത ഉടനെ പാചകം ചെയ്യുന്നത് ഇന്ധനനഷ്ടമുണ്ടാക്കും. ഇവ അല്പസമയം വെള്ളത്തിലിട്ട് തണുപ്പു മാറിയ ശേഷം മാത്രം പാചകത്തിന് ഉപയോഗിക്കുക.
ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നതിന് മുന്‍പ് അല്പം വെണ്ണയില്‍ അല്പം പഞ്ചസാരയിട്ട് ഇത് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. രുചിയും നിറവും കൂടും.



Click it and Unblock the Notifications
