Latest Updates
-
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ!
'എണ്ണമയ'മുള്ള ചില കാര്യങ്ങള്‍

ചിലപ്പോള്‍ തണുപ്പു കാലത്ത് എണ്ണ കട്ടയായിത്തീരും. ഇത് സ്പൂണ്‍ കൊണ്ടെടുത്ത് പാത്രത്തിലൊഴിക്കുന്നതിന് പകരം ഉരുക്കിയ ശേഷം ഉപയോഗിക്കുക. എണ്ണ ലാഭിക്കാന്‍ ഇത് സഹായിക്കും.
ചില കേരളീയ വിഭവങ്ങളിലെങ്കിലും എണ്ണമയവും മണവുമുണ്ടെങ്കിലേ സ്വാദു ശരിയാവൂ. അവിയല്‍ പോലുള്ളവ ഉദാഹരണം. പാകപ്പെടുത്തി തീ കെടുത്തിയ ശേഷം മാത്രം വെളിച്ചെണ്ണയൊഴിക്കുക. അതുപോലെ എണ്ണ വല്ലാതെ ചൂടായാലും ഗുണവും മണവും കുറയും.
എണ്ണ സൂക്ഷിക്കുന്ന കുപ്പിയില്‍ അല്പം പോലും ഈര്‍പ്പോ ജലാംശമോ ഉണ്ടാകരുത്. എണ്ണ പെട്ടെന്ന് കനച്ചു പോകും.
വറുത്തിടാനും മറ്റും ചീനച്ചട്ടി ചൂടാക്കുമ്പോള്‍ വെള്ളം പൂര്‍ണമായും വലിഞ്ഞ ശേഷം മാത്രം എണ്ണ ഒഴിക്കുക. അല്ലെങ്കില്‍ ഇത് പതഞ്ഞു വരും.
പാത്രത്തില്‍ എടുത്ത എണ്ണ പിന്നീട് കുപ്പിയിലേക്ക് തിരിച്ചൊഴിക്കരുത്. ഇത് മുഴുവന്‍ എണ്ണയും പെട്ടെന്ന് കേടായിപ്പോകാന്‍ ഇടവരുത്തും. പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ ബാക്കിയും മറ്റൊരു കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കണം.
കൂടുതല്‍ എണ്ണ വാങ്ങി സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്. എണ്ണ അധികകാലം വച്ചിരുന്നാല്‍ കനച്ചു പോകും.



Click it and Unblock the Notifications
