Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ച്യൂയിംഗ് ഗം ഒട്ടിപ്പിടിച്ചാല്‍ പരിഹാരം

ച്യൂയിംഗ് ഗം ചവയ്ക്കുന്നതല്ലാ പ്രശ്നം, ഇത് അലക്ഷ്യമായി അവിടിവിടെ തുപ്പിയിടുമ്പോഴാണ്. ഇത് നിസാരമെന്നു തോന്നാം. എന്നാല്‍ എവിടെയെങ്കിലും ഇവ പറ്റിപ്പിടിച്ചാല്‍ നീക്കം ചെയ്യാന്‍ ഏറെ പണിപ്പെടേണ്ടി വരും.
ചില കുസൃതിക്കുട്ടികള്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ മുടിയില്‍ തന്നെ ഇത് ഒട്ടിച്ചു വയ്ക്കും. ചിലപ്പോള്‍ ഇത് കളയാന്‍ മുടി തന്നെ മുറിച്ചു കളേയണ്ടിയും വരും.
ച്യൂയിംഗ് ഗം നീക്കാനുള്ള ചില എളുപ്പമാര്‍ഗങ്ങളിതാ,
വസ്ത്രത്തിലോ കാര്പെറ്റുകളിലോ ച്യൂയിംഗ് ഗം പറ്റിപ്പിടിച്ചാല്‍ ഒരു കഷ്ണം ഐസ് ഇതിനു മുകളില്‍ ഉരയ്ക്കുക. ച്യൂയിംഗ് ഗം കട്ടിയായാല്‍ ഇത് അടര്‍ത്തിയെടുക്കാം.
ഐസ് വീണ് കാര്‍പെറ്റ് നനയാതിരിക്കാന്‍ അധികം കട്ടിയില്ലാത്ത ഒരു പ്ലാസ്റ്റിക് കവറിലാക്കി കാര്‍പെറ്റിന് മുകളില്‍ അല്പനേരം വച്ചാല്‍ മതിയാകും.
മുടിയില്‍ ച്യൂയിംഗ് ഗം ഒട്ടിപ്പിടിച്ചാല്‍ വെളിച്ചെണ്ണ പുരട്ടി അല്പസമയം വയ്ക്കുക. പിന്നീട് ഇത് അടര്‍ത്തിയെടുക്കാം. പതിയെ ചീകിയാലും മതി. മുടി പൊട്ടിപ്പോകാതെ ശ്രദ്ധിക്കുക. മുടിയില്‍ പീനട്ട് ബട്ടര്‍ പുരട്ടി കഴുകുന്നത് ഗുണം ചെയ്യും. മുടിത്തുമ്പിലാണെങ്കില് ഐസ് വയ്ക്കുകയും ചെയ്യാം.
വസ്ത്രങ്ങളില്‍ ച്യൂയിംഗ് ഗം ആയാല്‍ ഇതില്‍ വെളിച്ചെണ്ണ പുരട്ടിയ ശേഷം അടര്‍ത്തിയെടുക്കാം. പിന്നീട് സോപ്പുപയോഗിച്ച് കഴുകാം.



Click it and Unblock the Notifications
