Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
വൃത്തിക്ക് ചില പുതിയ പാഠങ്ങള്‍

ഓയില്‍ പെയിന്റിംഗിലെ പൊടിയും മറ്റും തുടച്ചെടുക്കാന്‍ ബ്രെഡ് ഉപയോഗിക്കാം. ഒരു കഷ്ണം ബ്രെഡ് കൊണ്ട് പെയിന്റിംഗിന്റെ മുകളില്‍ ഒപ്പിയെടുത്താല്‍ മതിയാകും.
കൈകള്‍ നല്ലപോലെ ഉരച്ചു കഴുകാന്‍ സ്ക്രബര്‍ വേണ്ട. ഓട്സുണ്ടെങ്കില്‍ ഇതും അല്പം വെള്ളവും കൂടി ചേര്‍ത്ത് കൈ കഴുകാം.
കഴുത്തിടുങ്ങിയിരിക്കുന്ന കുപ്പികളുടെ ഉള്‍ഭാഗം വൃത്തിയാക്കണമെങ്കില്‍ കാല്‍ഭാഗം ചൂടുവെള്ളം നിറച്ച് അതില്‍ ഒരു സ്പൂണ്‍ അരി ഇടുക. കുപ്പിയുടെ മുകള്ഭാഗം അടച്ച ശേഷം നല്ലപോലെ കുലുക്കി കഴുകുക.
പൂന്തോട്ടത്തിലും അടുക്കളയിലും ഉപയോഗിക്കുന്ന കത്തിയും മറ്റ് ഇരുമ്പുസാധനങ്ങളും തുരുമ്പു പിടിച്ചാല്‍ വൃത്തിയാക്കാന്‍ കട്ടന്‍ചായ മതിയാകും. നല്ല കടുപ്പത്തില്‍ കട്ടന്‍ചായ തിളപ്പിച്ച് ചൂടാറിക്കഴിയുമ്പോള്‍ തുരുമ്പുള്ള സാധനങ്ങള്‍ ഇതിലിട്ടു വയ്ക്കുക. അല്പസമയം കഴിഞ്ഞ് തുണി കൊണ്ടു തുടച്ചെടുക്കാം. സാധനങ്ങള്‍ മുങ്ങിക്കിടക്കാന്‍ തക്ക അളവില്‍ കട്ടന്‍ചായ വേണം.
ചെമ്പ്, പിച്ചളപ്പാത്രങ്ങളിലെ കറ നീക്കാന്‍ ടൊമാറ്റോ കെച്ചപ്പ് മതി. കെച്ചപ്പ് ഒരു കഷ്ണം തുണിയില്‍ എടുത്ത് പാത്രങ്ങളില്‍ കറയുള്ളിടത്ത് പുരട്ടി ഉരസുക. ഇത് പിന്നീട് ചൂടുവെള്ളം കൊണ്ട് കഴുകാം.
മരത്തിലും മറ്റും മാര്‍ക്കര്‍ കൊണ്ട് അടയാളപ്പെടുത്തിയത് മായ്ക്കാന്‍ അല്പം ആല്‍ക്കഹോള്‍ ഈ ഭാഗത്ത് ഒഴിച്ച് അല്പനേരം ഉരച്ചാല്‍ മതിയാകും.
സ്റ്റെയിന്‍ലസ് സ്റ്റീല്‍ സിങ്ക് വൃത്തിയാക്കാന്‍ ക്ലബ് സോഡ മതിയാകും.
ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ.



Click it and Unblock the Notifications
