Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൂക്കള്‍ കൂടുതല്‍ കാലം വാടാതിരിക്കാന്‍

അലങ്കാരത്തിന് പൂക്കള്‍ വാങ്ങുമ്പോള്‍ നീണ്ട തണ്ടോടെയുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കണം. ഫഌവര്‍വേസില്‍ ഇറക്കി വയ്ക്കാവുന്ന വിധത്തിലുള്ളവ വാങ്ങുകയാണ് നല്ലത്. വെള്ളം വയ്ക്കാനുള്ള സൗകര്യത്തിനാണ് ഇത്. ബാസ്കറ്റുകളിലും മറ്റും ലഭിക്കുന്ന പൂക്കള്‍ വെള്ളക്കുറവു കൊണ്ടുതന്ന പെട്ടെന്നു വാടിപ്പോകും.
നീണ്ട തണ്ടുള്ള റോസപ്പൂക്കളും മറ്റും തണ്ട് അല്പം ചരിച്ചുവെട്ടി ഫഌവര്‍വേസില്‍ അല്പം വെള്ളമൊഴിച്ചു വയ്ക്കാം. വെള്ളത്തില്‍ അല്പം പഞ്ചസാരയിടുന്നത് പൂക്കളുടെ വാട്ടം കുറയ്ക്കാന്‍ നല്ലതാണ്. ചൂടുള്ളതോ കൂടുതല്‍ തണുപ്പുള്ളതോ ആയ വെള്ളം ഫഌവര്‍വേസില്‍ ഉപയോഗിക്കരുത്.
പൂക്കള്‍ വെയിലും ചൂടും അധികം ഏല്‍ക്കാത്ത സ്ഥലം നോക്കി വേണം വയ്ക്കാന്‍. സൂര്യപ്രകാശം നേരിട്ട് പൂക്കളിലേക്ക് അടിയ്ക്കരുത്.
കൂട്ടത്തിലെ ഏതെങ്കിലും പൂക്കള്‍ ചീഞ്ഞു തുടങ്ങിയാല്‍ അത് പെട്ടെന്ന് എടുത്തു മാറ്റണം. അല്ലെങ്കില്‍ മറ്റു പൂക്കള്‍ കൂടി കേടാകും.
ഫഌവര്‍വേസില്‍ കുത്തി നിറച്ച് പൂക്കള്‍ വയ്്ക്കുന്നതും ഒഴിവാക്കണം.
ഓര്‍ക്കിഡ് പോലുള്ള പൂക്കള്‍ നോക്കി വാങ്ങിയാല്‍ കൂടുതല്‍ സമയം കേടാകാതിരിക്കും.



Click it and Unblock the Notifications
