Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെള്ളം പാഴാക്കാതിരിക്കാന് വഴിയുണ്ട്

നമ്മുടെ വീട്ടില്‍ തന്നെ അശ്രദ്ധ കാരണം നാം ധാരാളം വെള്ളം പാഴാക്കിക്കളയുന്നുണ്ട്. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പാഴാക്കിക്കളയുന്ന വെള്ളത്തിന്റെ നല്ലൊരു ശതമാനം കാത്തു വയ്ക്കുവാന്‍ സാധിക്കും.
വീട്ടില്‍ നാം ശ്രദ്ധിച്ചാലും നിസാരമായി വിട്ടുകളയുന്ന പൈപ്പ് ലീക്ക് ഉണ്ടാകാം. ഇത്തരം ലീക്കുകള്‍ സമയാസമയത്ത് റിപ്പയര്‍ ചെയ്താല്‍ നല്ലൊരു ഭാഗം ജലം വെറുതേ കളയേണ്ടി വരില്ല.
പല്ലു തേയ്ക്കുമ്പോള്‍, ഷേവ് ചെയ്യുമ്പോള്‍, കുളിയ്ക്കുമ്പോള്‍, പാത്രം കഴുകുമ്പോള്‍, മുഴുവന്‍ തീരും വരെ ടാപ്പ് തുറന്നിടുന്ന ശീലം പലര്‍ക്കുമുണ്ട്. ആവശ്യത്തിന് തുറന്ന് പിന്നീട് പൈപ്പ് അടയ്ക്കുക.
ഒരു തുണി കഴുകാന്‍ ഒരു ബക്കറ്റ് വെള്ളം വീതം ഉപയോഗിക്കുന്നവരുണ്ട്. ഒന്നില്‍ കൂടുതല്‍ തുണികള്‍ കഴുകുമ്പോള്‍ വെള്ളവും ലാഭിക്കാം.
വാഷിംഗ് മെഷീന്, ഡിഷ് വാഷര്‍ എന്നിവ മുഴുവന്‍ ലോഡാകുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക. വെള്ളം മാത്രമല്ലാ, കറന്റ് ബില്ലും ലാഭിക്കാം.
ചെടികള്‍ക്ക് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കുന്നത് അത്ര അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം മതിയെന്നു വയ്ക്കുക. പകരം വൈകീട്ട് വെയില് പോയ ശേഷം വെള്ളമൊഴിക്കുക. അല്ലെങ്കില്‍ വെള്ളം പെട്ടെന്ന് നഷ്ടപ്പെട്ടുപോകും.
ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ നല്ല വെള്ളം ഉപയോഗിക്കണമെന്നില്ല. പച്ചക്കറികള്‍ കഴുകിയ വെള്ളം, വാട്ടര്‍ ഫില്‍ട്ടറില്‍ നിന്ന് പോകുന്ന ചീത്ത വെള്ളം, സോപ്പുപൊടി കലരാത്ത, പാത്രം കഴുകിയ വെള്ളം എന്നിവ ചെടികള്ക്കൊഴിക്കാം.
വാഹനങ്ങള്‍ കഴുകാന്‍ പൈപ്പ് തുറന്നിടുന്നതിന് പകരം ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് ഉപയോഗിക്കാം.



Click it and Unblock the Notifications
