Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചക്കറികള്‍ വാടിപ്പോകാതെ സൂക്ഷിക്കാം

സാധാരണ പേപ്പറിലോ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ പച്ചക്കറികള്‍ പുതുമയോടെ ഇരിക്കും. പേപ്പറില്‍ പൊതിഞ്ഞ് ഇവ ഫ്രിഡ്ജില്‍ വയ്ക്കാം.
പ്ലാസ്റ്റിക് ബാഗിലും പച്ചക്കറികള്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ബാഗില്‍ ചെറിയ ഓട്ടകളുണ്ടാക്കണം. അല്ലെങ്കില്‍ പച്ചക്കറികള്‍ പെട്ടെന്ന് ചീഞ്ഞു പോകും.
വെള്ളം തളിച്ചോ ചെറിയ നനവുള്ള ടിഷ്യൂ പേപ്പര്‍ കൊണ്ട് പൊതിഞ്ഞോ ഇലവര്ഗങ്ങള് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇവയുടെ വേര് വെട്ടിമാറ്റി സൂക്ഷിക്കുന്നതാണ് നല്ലത്.
മുറിച്ച പച്ചക്കറികള്‍ പേപ്പറില്‍ പൊതിഞ്ഞ് വായു കടക്കാത്ത കവറുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ രണ്ടു ദിവസത്തിനുള്ളില്‍ ഉപയോഗിക്കുകയും വേണം.അല്ലെങ്കില്‍ പോഷകഗുണം നഷ്ടപ്പെടും.
ക്യാരറ്റ്, റാഡിഷ് തുടങ്ങിയവ ഇലയോടെയാണ് വരുന്നതെങ്കില്‍ ഇലകള്‍ വെട്ടിമാറ്റി സൂക്ഷിക്കുക. ഇലകള്‍ പെട്ടെന്ന് ചീഞ്ഞുപോകും. ഇത് പച്ചകറികളിലേക്കും വ്യാപിക്കും.
തക്കാളി, ഉരുളക്കിഴങ്ങ്, സവാള, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.
നേരിട്ട് വെയിലടിക്കുന്നിടത്തും ചൂടു കൂടുതലുള്ള സ്ഥലത്തും പച്ചക്കറികള്‍ വയ്ക്കാതിരിക്കുക. അതുപോലെ അടുപ്പിനടുത്തോ ഗ്യാസിനടുത്തോ പച്ചക്കറികള്‍ സൂക്ഷിച്ചാല്‍ പെട്ടെന്ന് വാടിപ്പോകും.
പച്ചക്കറികള്‍ കഴുകിയാണ് സൂക്ഷിക്കുന്നതെങ്കില്‍ നനവ് പൂര്‍ണമായും പോയതിന് ശേഷം മാത്രം കവറിലോ ഫ്രിഡ്ജിലോ വയ്ക്കുക.



Click it and Unblock the Notifications
