Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഫ്രിഡ്ജിന്റെ ആയുസ് നീട്ടാം

ഭക്ഷണം ചൂടാറാതെ ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ തണുപ്പിക്കാന്‍ കൂടുതല്‍ ശക്തിയില്‍ കംപ്രസറിന് പ്രവര്‍ത്തിക്കേണ്ടി വരും. ഇത് ഫ്രിഡ്ജിനുള്ളിലെ താപനില കൂട്ടുകയും ബാക്ടീരികള്ക്ക് വളരുവാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യും.
മൈക്രോവേവ്, ഗ്യാസ് സ്റ്റൗ എന്നിവയുടെ അടുത്ത് ഫ്രിഡ്ജ് ഇടരുത്. ഇവയില്‍ നിന്നുള്ള ചൂട് കംപ്രസറിന് നല്ലതല്ല.
ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജുകളാണ് ഇന്ന് കൂടുതലും. അല്ലാത്തവ ദിവസവും ഡീഫ്രോസ്റ്റ് ചെയ്യണം.
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ അടച്ചുവയ്ക്കണം. അല്ലെങ്കില്‍ എല്ലാ മണങ്ങളും കൂടി ഫ്രിഡ്ജില്‍ കൂടിക്കുഴയും.
ഫ്രിഡ്ജ് തുറന്ന ശേഷം ശരിക്ക് അടച്ചുവെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഉള്ളിലെ തണുപ്പു മുഴുവന്‍ പോവുക മാത്രമല്ലാ, പെട്ടെന്ന് ഫ്രിഡ്ജ് കേടുവരികയും ചെയ്യും.
ഫ്രിഡ്ജ് ഇടയ്ക്ക് വൃത്തിയാക്കേണ്ടതും പ്രധാനം. പ്ലഗ് വിടുവിച്ചു വേണം വൃത്തിയാക്കാന്‍. ചെറുചൂടുവെള്ളത്തില്‍ വിനെഗറോ രണ്ടു തുള്ളി ചെറുനാരങ്ങാനീരോ ഒഴിച്ച് തുണി മുക്കി പിഴിഞ്ഞ് വൃത്തിയാക്കാം.



Click it and Unblock the Notifications
