Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പഴങ്ങള്‍ കേടുവരാതെ സൂക്ഷിക്കാം

ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തണുപ്പോടെ എടുത്തു കഴിക്കുന്നത് അസുഖങ്ങള്‍ വരുത്തും. പുറത്തു വയ്ക്കാമെന്ന് കരുതിയാലോ, വാടിപ്പോകുകയും ചെയ്യും. ഇതിനൊരു പരിഹാരം കാണേണ്ടേ.
ചില പഴവര്‍ഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കാത്തവയാണ്. ചിലതാണെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടവയും. ഇവയേതെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
ആപ്പിള്‍, പെയര്‍, സ്ട്രോബെറി, പ്ലം തുടങ്ങിയ ഫലങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടവയാണ്. ഇവ പ്ലാറ്റിക് കവറിലാക്കി വേണം വയ്ക്കുവാന്‍. ചെറിയ ഓട്ടകളുള്ള ബാഗാണെങ്കില്‍ കൂടുതല്‍ നല്ലത്. ഇവയ്ക്കുള്ളില്‍ വെള്ളത്തിന്റെ അംശം കെട്ടിനില്‍ക്കില്ല.
ഓറഞ്ച്, മുസമ്പി, ചെറുനാരങ്ങ, പാഷന് ഫ്രൂട്ട്, തുടങ്ങിയവ കൂടുതല്‍ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ജലാംശം നഷ്ടപ്പെട്ടു പോകും. ഇവ പുറത്തു സൂക്ഷിക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഉപയോഗിച്ചു തീര്‍ക്കുമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
പൈനാപ്പിള്‍, പഴം, മാങ്ങ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇവ പെട്ടെന്ന് കേടാകും. സ്വാദും നഷ്ടപ്പെടും.
സ്ട്രോബെറി, ക്രാന്‍ബെറി തുടങ്ങിയവ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് കഴുകരുത്. ഇവ വെള്ളം വലിച്ചെടുക്കുകയും പെട്ടെന്ന് ചീയുകയും ചെയ്യും. മാത്രമല്ല, വെള്ളം വലിച്ചെടുക്കുന്നത് കാരണം ഇവയുടെ സ്വാദ് മാറുകയും ചെയ്യും.
പഴുത്ത ശേഷം മാത്രം പഴങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജില്‍ വച്ചു കഴിഞ്ഞാല്‍ പിന്നെ ഇവ പഴുക്കില്ല. കടലാസില്‍ പൊതിഞ്ഞു വച്ചാല്‍ പഴങ്ങള്‍ പെട്ടെന്ന് പഴുക്കും.
കൂടുതല്‍ ഫലങ്ങള്‍ വാങ്ങുകയാണെങ്കില്‍ ഇവ ചീയുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ചീഞ്ഞ പഴങ്ങള്‍ എടുത്തു മാറ്റുകയും ചെയ്യണം. അല്ലെങ്കില്‍ നല്ല പഴങ്ങളും പെട്ടെന്ന് ചീഞ്ഞുപോകും.



Click it and Unblock the Notifications
