Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫിഷ് ടാങ്ക് കഴുകാന്‍ ചൂടുവെള്ളം

വെറുതെ വെള്ളം മാത്രം മാറ്റിയതു കൊണ്ട് ഫിഷ് ടാങ്ക് വൃത്തിയാകണമെന്നില്ല. വെള്ളം മാറ്റുമ്പോള്‍ ഇതിലെ നല്ല ബാക്ടീരിയകള്‍ പുറത്തുപോകുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വീണ്ടും നിറയ്ക്കുന്ന വെള്ളം ക്ലോറിനടങ്ങിയതുമായിരിക്കാം. ഉള്ള വെള്ളം തന്നെ വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ല വഴി.
ആദ്യം മീനുകളെ ഫിഷ് ടാങ്കില്‍ നിന്ന് ഒരു ബക്കറ്റിലെ വെള്ളത്തിലേക്കു മാറ്റാം.
ഫിഷ് ടാങ്കിന്റെ വശങ്ങളില് പറ്റിയിരിക്കുന്ന പായല്‍ ആല്‍ഗെ പാഡ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിനുള്ളിലെ വെള്ളാരംകല്ലുകളും മറ്റ് അലങ്കാര വസ്തുക്കളും പുറത്തെടുത്ത്് വൃത്തിയായി കഴുകി വഴുക്കല്‍ മാറ്റണം. ഫിഷ് ടാങ്കിലെ ഭക്ഷണ അവശിഷ്ടങ്ങളും വിസര്‍ജ്യ വസ്തുക്കളും മാറ്റണം.
ഫിഷ് ടാങ്കിലേക്ക് വെള്ളമെത്തുന്ന പൈപ്പുകളും മറ്റും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ടാങ്കിനുളളിലെ എല്ലാ സാധനങ്ങളും പുറത്തെടുത്ത് മാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ ചൂടുവെള്ളമൊഴിച്ച് ടാങ്ക് കഴുകുന്നത് നല്ലതാണ്.
വീര്യം കുറഞ്ഞ അണുനാശിനി ഉപയോഗിച്ച് വേണമെങ്കില്‍ ഫിഷ് ടാങ്ക് വൃത്തിയാക്കാം. ഇത് ചീത്ത ബാക്ടീരിയകള്‍ വളരുന്നത് തടയും. അണുനാശിനി നല്ലപോലെ കഴുകിക്കളയുകയും വേണം.
പായല്‍ ഫിഷ് ടാങ്കിന്റെ അരികില്‍ പറ്റിപ്പിടിച്ചാല്‍ എളുപ്പം പോകില്ല. റേസറോ മറ്റോ ഉപയോഗിച്ച് ഇവ ഉരച്ചുകഴുകേണ്ടി വരും.
വൃത്തിയാക്കിയ ശേഷം ഫിഷ് ടാങ്കിലേക്ക് വെള്ളമൊഴിച്ച് മത്സ്യങ്ങളെ തിരിച്ചിടാം.



Click it and Unblock the Notifications
