Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കറുപ്പ് നരയ്ക്കാതെ സൂക്ഷിക്കാം

കറുപ്പു വസ്ത്രങ്ങള്‍ വേറെയിട്ട് കഴുകണം. മറ്റു നിറത്തിലുളള വസ്ത്രങ്ങള്‍ക്കൊപ്പം കഴുകിയാല്‍ കറുപ്പിന്റെ നിറം കുറയും.
കറുത്ത വസ്ത്രങ്ങള്‍ അധികനേരം സോപ്പുപൊടിയിലിട്ട് വയ്ക്കരുത്. ഇത് നിറം മങ്ങാന്‍ ഇടയാക്കും. കറുപ്പ് മാത്രമല്ലാ, ഇരുണ്ട വസ്ത്രങ്ങളൊന്നും തന്നെ 10 മിനിറ്റിലും കൂടുതല്‍ സോപ്പുവെള്ളത്തിലിടരുത്.
ഇത്തരം നിറത്തില്‍ കറയായാല്‍ എളുപ്പം അറിയില്ല എന്ന ഗുണമുണ്ട്. കറ പറ്റിയാല്‍ ഈ ഭാഗത്ത് വൈറ്റ് വിനെഗറും വെള്ളവും ചേര്‍ത്ത് ഉരസുന്നത് നല്ലതാണ്.
ഉള്‍ഭാഗം പുറത്തേക്കാക്കി കഴുകിയാല്‍ കറുത്ത വസ്ത്രത്തിന്റെ നിറം മങ്ങുന്നത് ഒരു പരിധി വരെയെങ്കിലും തടയാം.
ചൂടുവെള്ളത്തില്‍ കഴുകുന്നത് കറുപ്പിനെ നരപ്പിക്കും. തണുത്ത വെള്ളത്തില്‍ ഇവ കഴുകുക. നല്ല വെയിലിലിട്ട് ഉണക്കുന്നതിനേക്കാല് തണലിലിട്ട് ഉണക്കുന്നതായിരിക്കും ഇവയുടെ നിറം നിലനിര്‍ത്താന്‍ നല്ലത്.
ബ്രഷുപയോഗിച്ച് ഇവ കഴുകുന്നത് ഒഴിവാക്കുക. നിലവാരുമുള്ള സോപ്പുപൊടി മാത്രം ഉപയോഗിക്കുക.
കൂടുതല്‍ തവണ കഴുകുന്തോറും ഇത്തരം വസ്ത്രങ്ങള്‍ പെട്ടെന്ന് നിറം മങ്ങും. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചതിന് ശേഷം മാത്രം ഇത്തരം വസ്ത്രങ്ങള്‍ കഴുകുക. പ്രത്യേകിച്ച് കറുപ്പു ജീന്‍സ് പോലുള്ളവ എപ്പോഴും കഴുകിയാല്‍ പെട്ടെന്ന് നരയ്ക്കുകയും ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുകയും ചെയ്യും.



Click it and Unblock the Notifications
