Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സോഫാകവറുകള്‍ വൃത്തിയാക്കാം

സോഫയുടെ കവര്‍ കഴുകുന്നതിന് മുന്‍പുതന്നെ അതിന്റെ ലേബലില്‍ എഴുതിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കണം. ചില കവറുകള്‍ ഡ്രൈക്ലീന്‍ മാത്രം ചെയ്യാന്‍ പറ്റുന്നവയുണ്ടാകും. ചിലവയാകട്ടെ തണുത്ത വെള്ളത്തില്‍ മാത്രമോ ചൂടുവെള്ളത്തില്‍ മാത്രമോ കഴുകാവുന്നതു. നിര്ദേശമനുസരിച്ചില്ലെങ്കില് കവര്‍ പെട്ടെന്ന് കേടാകും.
ആദ്യമായി സോഫ കവര്‍ കഴുകുകയാണെങ്കില്‍ കവറിന്റെ ഒരു ചെറിയ കഷണം പരീക്ഷണാടിസ്ഥാനത്തില്‍ സോപ്പുവെള്ളത്തിലിട്ട് കഴുകി ഉണക്കിയെടുക്കണം. നിറം പോകുകയോ മങ്ങുകയോ ചെയ്യുമോയെന്ന് മനസിലാക്കാം.
സോപ്പുവെളളത്തില്‍ 20-30 മിനിറ്റ് മുക്കിവച്ച ശേഷം കവര്‍ കഴുകിയാല്‍ അഴുക്കു മുഴുവന്‍ പോയിക്കിട്ടും. വാഷിംഗ് മെഷീനിലിട്ടാണ് കഴുകുന്നതെങ്കില്‍ മൃദുവായി കഴുകാനുളള രീതിയില്‍ മെഷീന്റെ പ്രവര്‍ത്തനം ക്രമീകരിക്കുക. കൈകൊണ്ടാണ് കഴുകുന്നതെങ്കില്‍ ബ്രഷ് കൊണ്ട് ഉരയ്ക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ചെയ്താല്‍ തുണിയില്‍ നൂലു പൊന്തും.
ഉണങ്ങിയ ശേഷം ഇസ്തിരിയിടുവാന് പറ്റുന്ന തുണിയാണെങ്കില്‍ ഇസ്തിരിയിടുക. ഇത് കവര്‍ കൂടുതല്‍ വൃത്തിയായിരിക്കാനും അണുക്കളെ നശിപ്പിക്കാനും സഹായിക്കും.
സോഫാകവര് വൃത്തിയാക്കാനോ സോഫയില്‍ നിന്ന് ഊരിയെടുക്കാനോ ബുദ്ധിമുട്ടുള്ളതാണെങ്കില്‍ തുണിക്കുപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കാം. കറയോ ചെളിയോ ഉള്ള ഭാഗത്ത് അല്പം ഷാംപൂ തളിച്ച ശേഷം കോട്ടന്‍ തുണി ഉപയോഗിച്ച് തുടയ്ക്കാം. കുഷ്യന് കവറുകളും ഈ രീതിയില്‍ വൃത്തിയാക്കാം.
സോഫ വാക്വം ക്ലീനറുപയോഗിച്ച് പൊടി വലിച്ചെടുത്ത് വൃത്തിയാക്കാം. ഊരിയെടുക്കാന്‍ കഴിയാത്ത സോഫാകവറുകളിലെ പൊടിയും ഈ രീതിയില്‍ നീക്കാം.



Click it and Unblock the Notifications
