Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരത്തിന്റെ തറയില്‍ സോപ്പ് ഉപയോഗിക്കരുത്

മരം കൊണ്ടുള്ള നിലമാകുമ്പോള് ശ്രദ്ധിക്കേണ്ട ഒരു കാര്യം വരകളും പാടുകളും വരാതിരിക്കുകയെന്നതാണ്. ഇവ പിന്നീട് മാഞ്ഞുപോകാന്‍ ബുദ്ധിമുട്ടായിരിക്കും.
ഇത്തരം നിലം ആദ്യം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാം. സാധാരണ വെള്ളം ഉപയോഗിച്ച് മരത്തിന്റെ നിലം തുടയ്ക്കരുത്. ഇത് മരം കേടാക്കും. മരം പൊളിയാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം നിലങ്ങള്‍ക്ക് യോജിച്ച ഹാര്‍ഡ്വുഡ് ക്ലീനറുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കാം.
മരത്തില്‍ എന്തെങ്കിലും കറകളായാല് പോകുവാന്‍ ബുദ്ധിമുട്ടാണ്. സ്പോഞ്ചില്‍ ഹാര്‍ഡ് ക്ലീനര്‍ മുക്കി ഇവ ഉടനടി തുടച്ചുകളയുന്നതാണ് നല്ലത്. സ്ക്രബറുകള്‍ ഉപയോഗിച്ചാല്‍ മരത്തില്‍ പാടുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്.
സോപ്പോ അമോണിയ കലര്‍ന്ന ലായനികളോ മരത്തിന്റെ നിലം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ഇത് മരം കേടുകരുത്തുകയും തറയുടെ തിളക്കം കളയുകയും ചെയ്യും.
തറ തുടയ്ക്കുകയാണെങ്കില്‍ വെള്ളം പൂര്‍ണമായും തുടച്ചെടുക്കണം. എത്രയും പെട്ടെന്ന് ഉണങ്ങുന്നതാണ് മരത്തിന് നല്ലത്.
ദിവസവും ഇത്തരം തറ തുടയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത് തറയുടെ ഭംഗിയും മരവും നശിപ്പിക്കും. ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ചയില്‍ ഒരിക്കലോ തറ വൃത്തിയാക്കാം.
മരത്തിന്റെ തറയില്‍ കാര്പെറ്റുകളിടുന്നത് നന്നായിരിക്കും. ഭംഗിക്ക് മാത്രമല്ലാ, മരം സംരക്ഷിക്കാനും ഇത് സഹായിക്കും. മൃദുവായ ചവിട്ടികളും കാര്‍പെറ്റുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇത് മരത്തിന് ദോഷം ചെയ്യും.
മരം, തറ, വൃത്തി, വീട്, ഹാര്‍ഡ്വുഡ് ക്ലീനര്‍, സ്പോഞ്ച്. സോപ്പ്, അമോണിയ, ലായനി, കറ, വാക്വം ക്ലീനര്‍
വൃത്തി, വീട്



Click it and Unblock the Notifications
