Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വസ്ത്രത്തിലെ തുരുമ്പുകറ പോകാന്‍ ചെറുനാരങ്ങ

വീട്ടില്‍ ചെമ്പു കൊണ്ടുള്ള പാത്രങ്ങള്‍ സാധാരണ ഉണ്ടാകും. ഇപ്പോള്‍ പാചകത്തിന് കോപ്പര്‍ ബോട്ടം പാത്രങ്ങളും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇവ തീയില്‍ വച്ചാലോ ഭക്ഷണമുണ്ടാക്കിയാലോ എളുപ്പത്തില്‍ കറ പിടിക്കാന്‍ സാധ്യതയുണ്ട്. ഈ കറ പൂര്‍ണമായും മാറ്റിയെങ്കില്‍ മാത്രമെ പിന്നീട് പാചകത്തിന് ഉപയോഗിക്കുമ്പോള്‍ ചൂട് എല്ലാ വശത്തേക്കും വരികയുള്ളൂ. ഇത്തരം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഒരു കഷ്ണം നാരങ്ങ ഉപ്പും ചേര്‍ത്ത് ഉരച്ചാല്‍ മതിയാകും.
പിച്ചള വൃത്തിയാക്കാനും ചെറുനാരങ്ങ ഉപയോഗിക്കാം. എന്നാല്‍ പിച്ചള പൂശിയ പാത്രങ്ങള്‍ നാരങ്ങ കൊണ്ട് വൃത്തിയാക്കിയാല്‍ കേടുവരും. മുഴുവന്‍ പിച്ചള കൊണ്ട് നിര്‍മിച്ചവ മാത്രമെ നാരങ്ങ കൊണ്ട് വൃത്തിയാക്കാവൂ. പിച്ചള കൊണ്ടുള്ള പ്രതിമകള്‍, പൂജാപാത്രങ്ങള്‍, കൗതുകവസ്തുക്കള്‍ എന്നിവ ചെറുനാരങ്ങ കൊണ്ട് വൃത്തിയാക്കാം.
എപ്പോഴും വൃത്തിയായിരിക്കേണ്ടതും എന്നാല്‍ പെട്ടെന്ന് വൃത്തികേടാകുന്നതുമായ ഒന്നാണ് അടുക്കള സിങ്ക്. എന്നാല്‍ വെറും ചെറുനാരങ്ങ ഉപയോഗിക്കുന്നതിനേക്കാള്‍ ചെറുനാരങ്ങ കൊണ്ടുണ്ടാക്കിയ ലായനികള്‍ സിങ്ക് വൃത്തിക്കുവാന് കൂടുതല്‍ സഹായിക്കും.
പ്ലാസ്റ്റിക്കിലെ എണ്ണക്കറയും അഴുക്കും നീക്കാന്‍ നാരങ്ങ നല്ലതാണ്. ഇവ നാരങ്ങാനീരൊഴിച്ച വെള്ളത്തില്‍ കുറേനേരം മുക്കിവച്ച് വൃത്തിയാക്കാം.
ഗ്ലാസ് വാതിലുകളിലേയും ജനലുകളിലേയും പാടുകളും അഴുക്കും നീക്കാന്‍ ചെറുനാരങ്ങ നല്ലതാണ്. ഫ്രഞ്ച് വിന്‍ഡോസ്, കണ്ണാടി, കാര്‍ ഗ്ലാസുകള്‍ എന്നിവ ചെറുനാരങ്ങ കൊണ്ട് വൃത്തിയാക്കാം.
വസ്ത്രങ്ങളിലെ തുരുമ്പുകറ കറയാനും ചെറുനാരങ്ങ സഹായിക്കും. തുരുമ്പുകറയായ ഭാഗത്ത് നാരങ്ങയും ബേക്കിംഗ് സോഡയും പുരട്ടി അല്പസമയത്തിന് ശേഷം കഴുകിക്കളഞ്ഞാല്‍ കറ മാറിക്കിട്ടും.
ചെറുനാരങ്ങാനീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. വെള്ള വസ്ത്രങ്ങള്‍ അല്പകാലത്തെ ഉപയോഗത്തിന് ശേഷം മഞ്ഞക്കുന്നത് സാധാരണമാണ്. ഈ മഞ്ഞനിറം പോകാന്‍ നാരങ്ങാനീര് ഒഴിച്ച വെള്ളത്തില്‍ തുണികള്‍ മുക്കിവച്ചാല്‍ മതിയാകും. വെള്ളഷൂസും ഇതേ രീതിയില്‍ വൃത്തിയാക്കാം.



Click it and Unblock the Notifications
