Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സാധനങ്ങള്‍ എളുപ്പം പായ്ക്കു ചെയ്യാം

സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തുടങ്ങുമ്പോള്‍ ഏല്ലാ മുറിയിലേയും കൂടി ഒരുമിച്ച് പായ്ക്ക് ചെയ്യാന്‍ ശ്രമിക്കരുത്. ഒരു മുറിയിലെ പായ്ക്കിംഗ് മുഴുവനായ ശേഷം മാത്രം അടുത്ത മുറിയിലേക്ക് പോവുക. പുതുതായി മാറാന്‍ പോകുന്ന വീടിന്റെ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം പായ്ക്കു ചെയ്യുക. ഉദാഹരണത്തിന് പുതിയ വീട്ടില്‍ അതിഥിമുറി ഇല്ലെങ്കില്‍ കുട്ടിയുടെ മുറിയില്‍ തന്നെ അതിഥിറൂമിലെ സാധനങ്ങള്‍ സൂക്ഷിക്കേണ്ടി വരും. അപ്പോള്‍ കുട്ടിയുടെ മുറിയിലെ സാധനങ്ങള്‍ക്കൊപ്പം തന്നെ ഇപ്പോഴുള്ള വീട്ടിലെ അതിഥിമുറിയിലെ സാധനങ്ങള്‍ പായ്ക്ക് ചെയ്യാം. പുതിയ വീട്ടില്‍ അതിഥിമുറി ഒരുക്കണമെങ്കില്‍ അവിടേക്കു വേണ്ട സാധങ്ങള്‍ നേരത്തെ പായ്ക്കു ചെയ്യണം.
സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ അവസാനനിമിഷം വരെ കാത്തിരിക്കരുത്. അത്യാവശ്യ സാധനങ്ങളൊഴികെ, മറ്റുള്ള സാധനങ്ങള്‍ നേരത്തെ പ്ായ്ക്ക് ചെയ്തു തുടങ്ങാം. പേസ്ററ്, ടൂത്ത് ബ്രഷ്, സോപ്പ്, ടവല്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ പെട്ടെന്നെടുക്കാന്‍ പാകത്തിന് വയ്ക്കുക. കഴിക്കാനാവശ്യമുളള ഭക്ഷണസാധനങ്ങളും എടുക്കാന്‍ എളുപ്പമുള്ള വിധം പായ്്ക്കു ചെയ്യുക.
ആവശ്യമില്ലാത്ത സാധനങ്ങള്‍ ഉപേക്ഷിക്കുക. ഇത് പായ്ക്ക് ചെയ്യാനുളള ബുദ്ധിമുട്ടും കുറയ്ക്കും. പുതിയ വീട്ടില്‍ സ്ഥലം ലാഭിക്കുവാനും ഇത് സഹായിക്കും.
അടുക്കളയിലേക്കുള്ള സാധനങ്ങള്‍ വേറെയായി പായ്ക്ക് ചെയ്യുക. പുതിയ വീട്ടിലെത്തുമ്പോള്‍ അതാത് മുറിയിലേക്കുള്ള കെട്ടുകള്‍ അതാത് മുറിയില്‍ വയ്ക്കുക. എടുത്തു വയ്ക്കാന്‍ എളുപ്പമായിരിക്കും.



Click it and Unblock the Notifications
