Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഡിയോഡറന്റ് അടിച്ചാല്‍ തുണി കേടാകും

വസ്ത്രങ്ങള്‍ കേടാവാതിരിക്കാന്‍ അവ കഴുകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തുണികള്‍ക്ക് എപ്പോഴും നല്ലത് വാഷിംഗ് മെഷീന് ഉപയോഗിക്കാതെ കൈ കൊണ്ടുതന്നെ കഴുകുകയാണ്. മിക്കവാറും തുണിത്തരങ്ങള്‍ക്ക് ചൂടുവെള്ളത്തേക്കാള്‍ തണുത്ത വെള്ളം തന്നെയാണ് കഴുകുവാന്‍ ഉപയോഗിക്കേണ്ടതും.
ചിത്രപ്പണികളും എംബ്രോയ്ഡറിയും ഉള്ള തുണികളും സില്‍ക് തുണികളും യാതൊരു കാരണവശാലും വാഷിംഗ് മെഷീനില്‍ ഇടരുത്.
കടുത്ത വെയിലിലിട്ട് തുണികള്‍ ഉണക്കുന്നത് നല്ലതല്ല. ഇത് തുണികളുടെ നിറം കളയും. വല്ലാതെ കട്ടി കൂടിയ തുണികളൊഴികെ ഏതുതരം തുണികളും തണലിലിട്ടാണ് ഉണക്കേണ്ടത്.
നല്ല വസ്ത്രങ്ങളില്‍ കാപ്പിയുടേയോ ചായയുടേയോ ഭക്ഷണത്തിന്റെയോ കറയാകുന്നത് സാധാരണമാണ്. ഇവ ഉടന്‍ തന്നെ കഴുകണം. അല്ലെങ്കില്‍ ഈ കറ കൂടുതലാകും. എണ്ണക്കറയായാല്‍ ഉടനെ ടാല്‍കം പൗഡറോ ഏതെങ്കിലും ധാന്യപ്പൊടിയോ ഇടുക. ഇവ എണ്ണമയം വലിച്ചെടുക്കും.
ഉണങ്ങിയ തുണികള്‍ ചുരുട്ടിക്കൂട്ടിയിടാതെ മടക്കി വയ്ക്കണം. ഇസ്തിരിയിട്ട് മടക്കിവയ്്ക്കുകയോ ഹാംഗറില്‍ തൂക്കിയിടുകയോ ചെയ്യാം. പാന്റ്സ്, സ്യൂട്ട് തുടങ്ങിയവ ഹാംഗറില്‍ തൂക്കുന്നതാണ് നല്ലത്.
വസ്ത്രങ്ങളില്‍ ഡിയോഡറന്റടിക്കുന്നത് തുണി കേടുവരുത്തും. വസ്ത്രം ധരിക്കുന്നതിന് മുന്‍പ് ഇവ ദേഹത്ത് പുരട്ടുകയാണ് നല്ലത്.
ഇളം, കടും നിറങ്ങളിലുള്ള തുണികള്‍ ഒരുമിച്ചിട്ട് കഴുകരുത്. ഇത് നിറങ്ങള്‍ കൂടിക്കലരാന്‍ ഇടയാക്കും. വെള്ള വസ്ത്രങ്ങള്‍ എപ്പോഴും തനിയെ ഇട്ട് കഴുകണം.
തുണി കഴുകുവാന്‍ നല്ല ഗുണമുള്ള സോപ്പ് പൗഡര്‍ ഉപയോഗിക്കണം. ഗുണനിലവാരമില്ലാത്ത സോപ്പുപൊടി തുണി കേടുവരുത്തുകയും നിറം കളയുകയും ചെയ്യും. അതുപോലെ ഒരുപാടു നേരം തുണികള്‍ സോപ്പിലിട്ടു വയ്ക്കുന്നതും നന്നല്ല.



Click it and Unblock the Notifications
