Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാചകത്തിന് കത്തിയും നന്നാവണം

സാധാരണയായി അടുക്കളയില്‍ ഉപയോഗിക്കാവുന്ന കത്തികള്‍ അഞ്ചുതരമുണ്ട്,
ഷെഫ് നൈഫ് എന്നറിയപ്പെടുന്നതാണ് അടുക്കളയിലുപയോഗിക്കുന്ന പ്രധാന കത്തി. 8 മുതല്‍ 10 ഇഞ്ചു വരെ നീളമുള്ള ബ്ലേഡായിരിക്കും ഇത്തരം കത്തിക്കുളളത്. മൂര്‍ച്ചയും വലുപ്പവുമുളള ഈ കത്തി മറ്റു കത്തികളേക്കാള്‍ വലുതായിരിക്കും.
ഷെഫ് നൈഫ് എന്നറിയപ്പെടുന്നയിനം കത്തികളുടെ ബ്ലേഡിന് 5-8 ഇഞ്ചുവരെ നീളമുണ്ടായിരിക്കും. സാന്ഡ്വിച്ച് നൈഫ് എന്ന വിളിപ്പേരുളള ഇവ പച്ചക്കറി, വെണ്ണ, ഇറച്ചി എന്നിവ അരിയാനാണ് ഉപയോഗിക്കുക. ഒന്നില്‍ കൂടുതലുളളതുകൊണ്ട് ഇവ എക്സ്ട്രാ നൈഫ് എന്നും അറിയപ്പെടുന്നു.
പച്ചക്കറികളുടെ തൊലി കളയാനും ചെറിയ പച്ചക്കറികള്‍ മുറിക്കാനും പെയറിംഗ് നൈഫുകളാണ് ഉപയോഗിക്കുക.ഇവയുടെ ബ്ലേഡിന് 2 മുതല്‍ 4 ഇഞ്ചുവരെ നീളമുണ്ടായിരിക്കും.
ഇറച്ചിയും എല്ലുകളും മുറിക്കാനുപയോഗിക്കുന്നവയാണ് ബോണിങ്ങ് നൈഫുകള്‍. ഇവയുടെ ബ്ലേഡുകള് 4-5 ഇഞ്ച് വലുപ്പമുള്ളവയായിരിക്കും.
ബ്രെഡ് മുറിക്കാനുപയോഗിക്കുന്ന ബ്രെഡിംഗ് നൈഫുകള്‍ പാചകക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നവയാണ്. ഇവ കൊണ്ടു മുറിയ്ക്കുമ്പോള്‍ നല്ല പിടുത്തം കിട്ടുമെന്നതാണ് കാരണം.
കത്തികള്‍ വാങ്ങുമ്പോള്‍ സ്റ്റീല്‍, സെറാമിക കത്തികള്‍ വാങ്ങിക്കുകയാണ് നല്ലത്. ഇവ തുരുമ്പുപിടിക്കില്ലെന്നതാണ് പ്രധാന ഗുണം. മാത്രമല്ലാ, കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും എളുപ്പവുമാണ്. ഉറപ്പുള്ള പിടികളുള്ള കത്തികള്‍ നോക്കി വാങ്ങിക്കണം. പച്ചക്കറികളും മറ്റും മുറിക്കുമ്പോള്‍ കട്ടിംഗ് ബോര്‍ഡുകളില്‍ വച്ച് മുറിക്കുക. കത്തിക്കും കയ്യിനും ഇതാണ് നല്ലത്.
ചൂടുളള സോപ്പുവെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ കത്തികള്‍ എളുപ്പം വൃത്തിയാകും. വെണ്ണയും മറ്റും മുറിച്ച കത്തി ആദ്യം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം കഴുകുന്നതാണ് നല്ലത്.



Click it and Unblock the Notifications
