Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സീലിംഗ് ഫാനുകള്‍ വൃത്തിയാക്കാം

ഫാനുകള്‍ കൈയെത്തുന്നതിനേക്കാള് ഉയരത്തിലാണെങ്കില്‍ സ്റ്റൂളില്‍ കയറിനിന്നു വൃത്തിയാക്കാം. കുറേ നേരം എത്തിനിന്നു വൃത്തിയാക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ വൃത്തിയാക്കുമ്പോള്‍ ആദ്യം ബ്രഷ് ഉപയോഗിച്ച് പൊടി തട്ടിക്കളയാം. അതിനു ശേഷം സ്പോഞ്ച് സോപ്പുവെളളത്തില്‍ മുക്കിപ്പിഴിഞ്ഞു തുടക്കണം. കട്ടിപിടിച്ച അഴുക്കാണെങ്കില്‍ സ്ക്രബര്‍ ഉപയോഗിച്ച് ഉരച്ച ശേഷം സോപ്പുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞു തുടക്കാം. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ട്തുടക്കണം.
കുറേ സമയം നില്ക്കാന് ബുദ്ധിമുട്ടുള്ളവര്‍ ഫാന്‍ അഴിച്ചെടുത്തു വൃത്തിയാക്കുന്ന്തായിരിക്കും നല്ലത്. അതിന്റെ ലീഫുകള്‍ വേര്‍പെടുത്തിയെടുത്തു കഴുകാം. ചൂടുവെള്ളത്തില്‍ സോപ്പുപൊടിയിട്ട് ഇവ ഉരച്ചുകഴുകിയാല്‍ അഴുക്കു നീക്കം ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ഫാന്‍ തിരികെ പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഫാന്‍ പിടിപ്പിക്കുന്നത് ശരിയല്ലെങ്കില്‍ താഴെ വീണ് അപകടമുണ്ടാകാം.
ഫാന്‍ തുടക്കുമ്പോള്‍ മറ്റു ചില കാര്യങ്ങളുണ്ട്. ഫാനിന്റെ ലീഫുകള്‍ മൂര്ച്ചയുള്ളവയായതുകൊണ്ട് അത് വൃത്തിയാക്കുമ്പോള്‍ കൈ മുറിയാതെ ശ്രദ്ധിക്കണം. വൃത്തിയാക്കുവാന്‍ കയറി നില്ക്കുന്ന സ്റ്റൂളോ കസേരയോ ഉറപ്പുള്ളതാവാന്‍ ശ്രദ്ധിക്കണം. മറ്റാരെങ്കിലും താഴെ നിന്ന് സ്റ്റൂള് ബലമായി പിടിക്കുന്നതായിരിക്കും നല്ലത്.
ഫാനില്‍ പൊടിയുണ്ടെങ്കില്‍ മൂക്ക് തൂവാല കൊണ്ട് മൂടി വേണം പൊടി തട്ടാന്‍.
ഫാനില്‍ പൊടി അധികമായാല്‍ അലര്‍ജിയടക്കമുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഫാനിടുമ്പോള്‍ ഭക്ഷണത്തില്‍ വരെ പൊടി വീഴുകയും ചെയ്യും.



Click it and Unblock the Notifications
