Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ഇലക്ട്രോണിക് സാധനങ്ങള് ദിവസവും വൃത്തിയാക്കാം

വീട്ടിലെ ഇലക്ട്രോണിക് സാധനങ്ങളിലെ പൊടി തുടയ്ക്കുന്നത് വല്ലപ്പോഴുമായി മാറ്റിവയ്ക്കുന്നവരുണ്ട്. ദിവസവും ഇവ എന്തിന് വൃത്തിയാക്കണമെന്നായിരിക്കും ചോദ്യം. വീടിനുള്ളില് ജനലും വാതിലും അടച്ചിട്ടാലും പൊടി വരാനുള്ള സാധ്യത കൂടുതലാണ്. ഇത് ഇലക്ടോണിക് ഉപകരണങ്ങളെ കേടു വരുത്തും. ഇലക്ടോണിക് ഉപകരണങ്ങളുടെ ഉള്ളില് പൊടി പോയാല് അവ കേടു വരാനുള്ള സാധ്യത കൂടുതലാണ്. കഴിവതും കമ്പ്യൂട്ടര് തുടങ്ങിയ ഉപകരണങ്ങള് ദിവസവും പൊടി തുടച്ചു വൃത്തിയാക്കണം.
എണ്ണയും ഭക്ഷണ അവശിഷ്ടങ്ങളും കലര്ന്ന പാത്രം അടുത്തു തന്നെ ഉപയോഗിക്കേണ്ടതില്ലെങ്കില് വെള്ളം നിറച്ച് ഇടുന്ന ശീലം പലര്ക്കുമുണ്ട്. ഇവ പാത്രങ്ങളില് കീടാണുക്കള് വളരാന് ഇടയാക്കുന്നു. കഴിവതും ആവശ്യം കഴിഞ്ഞാലുടനെ പാത്രം കഴുകിത്തുടച്ച് വയ്ക്കാന് ശ്രമിക്കണം. അല്ലെങ്കില് കീടാണുക്കള് വരുന്നത് മാത്രമല്ലാ, ഇവയില് എണ്ണക്കറയും മറ്റും പററിപ്പിടിച്ച് പാത്രം എളുപ്പത്തില് കേടു വരികയും ചെയ്യും.
കിച്ചണ് സിങ്കും എളുപ്പത്തില് അഴുക്കു പറ്റിപ്പിടിക്കാന് ഇടയുള്ള ഒരു സ്ഥലമാണ്. ദിവസവും രാത്രി കിടക്കുന്നതിന് മുന്പ് ഏതെങ്കിലും ലോഷനുപയോഗിച്ച് സിങ്ക് വൃത്തിയായി ഉരച്ചു കഴുകണം. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞാലും വെള്ളമുപയോഗിച്ച് സിങ്കിലെ അവശിഷ്ടങ്ങളെല്ലാം കഴുകിക്കളയണം. ഭക്ഷണാവശിഷ്ടങ്ങള് സിങ്കില് ഇടരുത്. ഇത് വെള്ളം കെട്ടിക്കിടക്കാന് ഇട വരുത്തും.
ഭക്ഷണം കഴിക്കാനിരിക്കുമ്പോള് മുന്പു കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കറിയുടെ കറയും കാണുന്നത് സുഖകരമായ ഒരു കാഴ്ചയായിരിക്കില്ല. വിശപ്പു തന്നെ ഇത് കെടുത്തിക്കളയും. ഓരോ തവണ ഭക്ഷണം കഴിച്ചു കഴിയുമ്പോഴും അവശിഷ്ടങ്ങള് എടുത്തുമാറ്റി ഡൈനിംഗ് ടേബിള് വൃത്തിയായി തുടയ്ക്കുക.
കിടക്കാനുള്ള കിടക്കയും ദിവസവും വൃത്തിയാക്കുന്നത് നന്നായിരിക്കും. ദിവസവും വിരിപ്പും തലയിണക്കവറുകളും മാറ്റണമെന്നല്ല പറയുന്നത്. കിടക്ക ദിവസവും തട്ടിക്കുടഞ്ഞ് വിരിച്ച് വിരികളും തലയിണകളും വൃത്തിയാക്കി വയ്ക്കാം. ഇത് നല്ല ഉറക്കവും നല്കും.



Click it and Unblock the Notifications
