ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ

Subscribe to Boldsky

ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന ബ്ലീച്ചിനെക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളെക്കുറിച്ചുമൊക്കെ വായിച്ചറിയാം. കുടിവെള്ളത്തിലെ ക്രിപ്റ്റോസ്പോറിഡിയത്തിന്റെ അപകടസാധ്യതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇവിടെ ഞങ്ങൾ വിശദീകരിക്കുന്നു

ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങ ദുരന്തങ്ങൾ കുടന്നുവരുന്ന അടിയന്തിരാവസ്ഥയിൽ കുടിവെള്ളം ശുദ്ധീകരിക്കാനുള്ള പരമ്പരാകത രീതികളെ നമുക്കിവിടെ പരിചയപ്പെടാം.

 ജല ശുദ്ധീകരണത്തിനായി അണുനശീകരണ ബ്ലീച്ചുകൾ എങ്ങനെ ഉപയോഗിക്കാം

ജല ശുദ്ധീകരണത്തിനായി അണുനശീകരണ ബ്ലീച്ചുകൾ എങ്ങനെ ഉപയോഗിക്കാം

ക്ലോറിൻ ബ്ലീച്ച് (സോഡിയം ഹൈപ്പോക്ലോറൈറ്റ്) അധിഷ്ഠിതമായ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ക്ലോറിൻ സംബന്ധമായ ഉൽപ്പന്നങ്ങളും നോൺ അയോഡൈൻ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു..

സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങാറുള്ള ലോണ്ട്രി ബ്ലീച്ച് പോലെയുള്ള ബ്ലീച്ചിങ്ങ് പൗഡറുകളിൽ 3 മുതൽ 6% വരെ സോഡിയം ഹൈപോക്ലോറൈറ്റ് അടങ്ങിയിരിക്കുന്നു. കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാനായി സോഡിയം ഹൈപോക്ലോറൈറ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ഉദാഹരണത്തിന്, ബ്ലീച്ച് സോപ്പ് മിശ്രിതങ്ങൾ പോലുള്ളവ ഒരുകാരണവശാലും ഉപയോഗിക്കരുത്

 കുടിവെള്ളം ശുദ്ധീകരിക്കാനായി എത്ര ബ്ലീച്ച് ആവശ്യമാണ്?

കുടിവെള്ളം ശുദ്ധീകരിക്കാനായി എത്ര ബ്ലീച്ച് ആവശ്യമാണ്?

ഇത് നിങ്ങൾ ഉപയോഗിക്കുന്ന ബ്ലീച്ചിന്റെ ജലശുദ്ധീകരണ ശേഷിയെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങൾ വാങ്ങിയ ബ്ലീച്ചിന്റെ ശുദ്ധീകരണശേഷിയെ തിരിച്ചറിയാനായി ഒരു ഗാലൻ വെള്ളത്തിൽ 10 തുള്ളി വീതം ഉപയോഗിച്ചു നോക്കുക. ഈ ലായിനി 30 മിനിറ്റ് അനക്കാതെ വെക്കുക. 30 മിനിറ്റ് കഴിഞ്ഞശേഷം വെള്ളത്തിന് ക്ലോറിൻ ചുവയോ വാസനയോ ഇല്ലെങ്കിൽ ഒരുതവണകൂടി ഈ ഡോസ് ആവർത്തിക്കുക. അടിയന്തിരമായി കുടിവെള്ളം ആവശ്യമുള്ളപ്പോൾ ഗാർഹികമായി തന്നെ ബ്ലീച്ച് ഉപയോഗിച്ചുകൊണ്ട് ജലം ശുദ്ധീകരിച്ചെടുക്കാനുള്ള നടപടിക്രമങ്ങൾ

അഴുക്കില്ലാത്ത തെളിനീർ ജലം കഴിയാവുന്നത്രയും ഒരു കാനിൽ ശേഖരിച്ചുവയ്ക്കുക , ഉപയോഗിക്കേണ്ട ക്ലോറിന്റെ അളവ് നിർണ്ണയിക്കുന്നതിനായി ബ്ലീച്ച് ബോട്ടിലിലെ ലേബൽ വായിക്കുക. ലിക്വിഡ് ക്ലോറിൻ ലോണ്ട്രി ബ്ലീച്ചിൽ സാധാരണയായി 4 മുതൽ 6 ശതമാനം ക്ലോറിൻ വരെ അടങ്ങിയിട്ടുണ്ട്. ചുവടെയുള്ള പട്ടികപ്പെടുത്തിയിരിക്കുന്ന ബ്ലീച്ച് മിക്സിന്റെ അടിസ്ഥാനത്തിൽ ബ്ലീച്ച് തുള്ളികൾ ചേർക്കുക അതിലേക്ക് ചേർക്കുക

ബ്ലീച്ച് ചേർത്ത് ജല ലായനി മൂടിയിട്ട് അടച്ചശേഷം നന്നായി കുലുക്കുക.

ക്യാനിന്റെ അടപ്പ് ചെറുതായി തുറന്നുവച്ച് കൊണ്ട് വായു സഞ്ചാരം അനുവദിക്കുക.

അതിനുശേഷം ക്യാനിന്റെ മൂടി മുറുക്കിയടച്ച ശേഷം 30 മിനിറ്റ് കാത്തിരിക്കൂക. അതിനുശേഷം കുടിക്കാവുന്നതാണ്

 കുടിവെള്ളം ശുദ്ധീകരിക്കാനായി ഉപയോഗിക്കാവുന്ന ബ്ലീച്ചുകൾ :

കുടിവെള്ളം ശുദ്ധീകരിക്കാനായി ഉപയോഗിക്കാവുന്ന ബ്ലീച്ചുകൾ :

വെള്ളം ശുദ്ധീകരിക്കാനായി ക്ലോറിൻ (ബ്ലീച്ച്, സോഡിയം ഹൈപ്പോക്ലോറൈറ്റ്) ഉപയോഗിക്കുക. (മുകളിലുള്ള മുന്നറിയിപ്പുകൾ വായിച്ചു മനസ്സിലാക്കുക).

അടിയന്തരമായി ജലം ശുദ്ധീകരിച്ചെടുക്കാനായി 1/4 ഗ്യാലൻ ജലത്തിലേക്ക് ചേർക്കേണ്ടത് = 1 %

ബ്ലീച്ച് സൊല്യൂഷനിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ അളവ് = 10%

തെളിഞ്ഞ വെള്ളത്തിൽ ഉപയോഗിയ്ക്കേണ്ട ബ്ലീച്ച് തുള്ളികൾ = 20

തണുത്തതും തെളിമയില്ലാത്തതുമായ ഒരു കാൻ ജലത്തിൽ ഉപയോഗിക്കേണ്ടത് തുള്ളികൾ= 4 - 6% ബ്ലീച്ച് തുള്ളികൾ

 ഇനി സാധാരണ ലോണ്ട്രി ബ്ലീച്ചർ ആണെങ്കിൽ

ഇനി സാധാരണ ലോണ്ട്രി ബ്ലീച്ചർ ആണെങ്കിൽ

ശ്രദ്ധിക്കേണ്ടത് : അടിയന്തിരമായി കുടിവെള്ളം തയാറാക്കുമ്പോൾ ഉപയോഗിക്കുന്ന ബ്ലീച്ചുകൾ വളരെ കുറഞ്ഞ അളവിലായും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

 കിണറുകളിലെയും ഉറവകളിലെയും വെള്ളം

കിണറുകളിലെയും ഉറവകളിലെയും വെള്ളം

കിണറുകളിലെയും ഉറവകളിലേയും ജലമാണ് നിങ്ങൾ അടിയന്തിരമായി കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നതെങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം വെള്ളപ്പൊക്കം ഉണ്ടാകുന്നത് മൂലം ഇതിലെ ജലം കൂടുതൽ മലിനവും അണുബാധ നിറഞ്ഞതുമായി തീരുമെന്നാണ്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം മാത്രമേ ഇത് സുരക്ഷിതമായി ഉപയോഗിക്കാനാവൂ.

ഉറവ അല്ലെങ്കിൽ കുളം പോലുള്ളവയിലെ ജലം ശുദ്ധമാക്കിയെടുക്കാനാണെങ്കിൽ, 5 ppm ക്ലോറിൻ ലെവൽ ഉണ്ടായിരിക്കണം. ചില സാഹചര്യങ്ങളിൽ, പ്രാദേശിക വൈദ്യ അധികാരികൾ 10 ppm വരേ ഉയർന്ന ശേഷി നൽകിയേക്കാം. ക്ലോറിന്റെ അളവ് പരിശോധിക്കാനായി ക്ലോറിൻ ഗ്രേറൈമെട്രിക് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നു..

ശ്രദ്ധിക്കേണ്ടത്: ഇവിടെ ചർച്ച ചെയ്തതുപോലെ സാധാരണ കുടിവെള്ള അണുനശീകരണ സംവിധാനങ്ങളായ ബ്ലീച്ചുകൾ ജിയർഡിയ പോലുള്ള വീര്യമേറിയ അണുബാധകളെ നശിപ്പിക്കില്ല. എന്നാൽ ഉയർന്ന ആളവിലും മതിയായ സാന്ദ്രതയിലും ക്ലോറിൻ ഉപയോഗിക്കുമ്പോൾ ഇത് വളരെയധികം ഫലം ചെയ്യും. അക്കാരണത്താൽതന്നെ കൂടുതൽ ക്ലോറിൻ ചേർത്ത് അണുബാധാവിമുക്തമാണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ശേഷം മാത്രമേ ഇത്തരം ജലം കുടിവെള്ളത്തിനായി ഉപയോഗിക്കാൻ പാടുള്ളൂ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: home improvement വീട്
    English summary

    purify water using bleach

    how can you get Emergency drinking water after bleaching at home,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more