Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്പോഞ്ചുകള് അണുവിമുക്തമായി സൂക്ഷിക്കാം
പാത്രങ്ങള് കഴുകുക, അടുക്കള സാമാനങ്ങള് വൃത്തിയാക്കുക, ആഹാരാവശിഷ്ടങ്ങള് തുടച്ചുമാറ്റുക തുടങ്ങിയ വിവിധ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നവയാണ് സ്പോഞ്ചുകള്. മൃദുവും വഴക്കമുള്ളതുമായ പോളിയൂറത്തീന് ഫോം ഉപയോഗിച്ചാണ് സ്പോഞ്ചുകള് നിര്മ്മിക്കുന്നത്. ഇവയ്ക്ക് ജലാംശം ആഗിരണം ചെയ്യാനും ശേഖരിച്ച് വയ്ക്കാനും കഴിയും. ഇങ്ങനെ ചെയ്യുമ്പോഴും ഇവയുടെ ആകൃതിയില് മാറ്റം വരില്ല.
മുട്ട, ഇറച്ചി, പച്ചക്കറികള് മുതലാവയുടെ അവശിഷ്ടങ്ങളില് നിന്ന് ഇവയില് രോഗാണുക്കള്, അപകടകാരികളായ വൈറസുകള്, സൂക്ഷ്മാണുക്കള് എന്നിവ വളരാന് സാധ്യതയുണ്ട്. ഇവ പതിവായി അണുവിമുക്തമാക്കാതിരുന്നാല് ആഹാരത്തില് നിന്നുണ്ടാകുന്ന രോഗങ്ങളായ സാല്മോണല്ല, ഹെപ്പറ്റൈറ്റിസ് എ മുതലായവ ബാധിക്കും.

ആഴ്ചയില് ഒരിക്കലെങ്കിലും സ്പോഞ്ചുകള് അണുവിമുക്തമാക്കി രോഗാണുബാധ ഉണ്ടാകുന്നത് തടയാം. ഇതിലൂടെ അടുക്കളയില് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും.
തണുത്ത വെള്ളം ഉപയോഗിച്ച് സ്പോഞ്ചില് പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കഴുകി കളയുക. പിഴിഞ്ഞ് സ്പോഞ്ച് ഈര്പ്പരഹിതമാക്കുക.
ഒരു മൈക്രോവേവ് സേഫ് ബൗളില് അരക്കപ്പ് തണുത്ത വെള്ളം എടുത്ത് അതില് സ്പോഞ്ച് മുക്കിവയ്ക്കുക.
ബൗള് മൈക്രോവേവ് ഓവനില് വയ്ക്കുക. അതിനുശേഷം ഏറ്റവും ഉയര്ന്ന ചൂടില് രണ്ടു മിനിറ്റ് നേരം ഓവന് പ്രവര്ത്തിപ്പിക്കുക. ഉത്പാദകന്റെ നിര്ദ്ദേശങ്ങള് അനുസരിച്ചേ മൈക്രോവേവ് ഓവന് പ്രവര്ത്തിപ്പിക്കാവൂ.
മൈക്രോവേവ് ഓവനില് നിന്ന് പുറത്തെടുക്കുന്നതിന് മുമ്പ് ബൗള് പൂര്ണ്ണമായും തണുത്തുവെന്ന് ഉറപ്പാക്കുക.
വെള്ളം നന്നായി തണുത്തതിന് ശേഷമേ സ്പോഞ്ച് പുറത്തെടുക്കാവൂ.
മൈക്രോവേവ് ഓവനില് ചെയ്യുന്ന പ്രവര്ത്തനത്തിന് പകരം ഡിഷ്വാഷേഴ്സ് ഡ്രൈയിംഗ് സൈക്കിള് നടത്തിയാലും മതി.
ബൗള് ശ്രദ്ധയോടെ കൈകാര്യം ചെയ്ത് പൊള്ളലേല്ക്കുന്നത് പോലുള്ള പ്രശ്നങ്ങള് ഒഴിവാക്കുക.



Click it and Unblock the Notifications
