Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
എത്ര കഴുകിയിട്ടും ചോറ്റും പാത്രം വൃത്തിയാകുന്നില്ലേ? ഇതാ ചില ടിപ്സ്
ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനാല്‍ തന്നെ ചോറ്റും പാത്രം കഴുകിയാലും അതില്‍ നിന്നും ആഹാര സാധനങ്ങളുടെ ദുര്‍ഗന്ധം ഇല്ലാതാകണമെന്നില്ല. ചില സമയത്ത്, എണ്ണമയം പോകാതെ, പാത്രത്തിന്റെ നിറം മങ്ങിയിരിക്കുന്നതും കാണാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി, പാത്രങ്ങള്‍ പുതുപുത്തനായി നിലനില്ക്കാന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍ ഏതെല്ലാമെന്ന് നോക്കാം.

ആഹാരം കഴിച്ചു കഴിഞ്ഞാല്‍
ആഹാരം കഴിച്ചു കഴിഞ്ഞാല്‍ പരമാവധി പാത്രം ഉടനെ തന്നെ കഴുകി എടുക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് പാത്രങ്ങളില്‍ ഭക്ഷണത്തിന്റെ മണം പറ്റിപിടിക്കുന്നത് തടയാന്‍ സഹായിക്കുന്നതാണ്. കൂടാതെ, എണ്ണമയം പറ്റിപിടിക്കാതിരിക്കാനും ഇത് സഹായിക്കും. പാത്രം കഴുകിയതിന് ശേഷം ഒരു ചെറിയ ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ ടവ്വല്‍ ഉപയോഗിച്ച് തുടച്ച് വെയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് പാത്രങ്ങളില്‍ നിന്നും ഭക്ഷണത്തിന്റെ മണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
വീട്ടില്‍ എത്തിയാല്‍
വീട്ടില്‍ എത്തിയാല്‍, ചെറിയ ചൂടുവെള്ളത്തില്‍ പാത്രം കഴുകി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പാത്രം കഴുകുന്ന ലിക്വിഡും ചേര്‍ത്ത് സോഫ്റ്റായിട്ടുള്ള സ്ക്രബര്‍ ഉപയോഗിച്ച് കഴുകുക. ഇത്തരത്തില്‍ കഴുകുന്നത് പാത്രത്തില്‍ നിന്നും എണ്ണമയം നീക്കം ചെയ്യാന്‍ സഹായിക്കും. ഒപ്പം, പാത്രങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ മണം നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.
വിനാഗിരി
കുറച്ച് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വിനാഗിരിയും അതില്‍ കുറച്ച് സോപ്പ് ലിക്വിഡും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് പാത്രം മുക്കി വെയ്ക്കണം. ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ പാത്രം കഴുകുക. ഇത് പാത്രങ്ങളില്‍ നിന്നും ഭക്ഷണത്തിന്റെ മണം നീക്കം ചെയ്യാനും അതുപോലെ, പാത്രങ്ങളില്‍ നിന്നും എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.
ചെറുനാരങ്ങ
പാത്രം ചെറു ചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം ചെറുനാരങ്ങ ഒരെണ്ണം മുറിച്ച്, അതുകൊണ്ട് സോപ്പില്‍ മുക്കി പാത്രത്തില്‍ നല്ലപോലെ സ്ക്രബ് ചെയ്യുക. ഇത് പാത്രം വൃത്തിയാകാന്‍ വളരെയധികം സഹായിക്കുന്നതാണ്. പാത്രത്തില്‍ നിന്നും ഭഗക്ഷണത്തിന്റെ മണം ഇല്ലാതാകാനും, അതുപോലെ, എണ്ണമയം ഇല്ലാതാക്കാനും ഇത് സഹായിക്കും.
വെയിലത്ത്
ചോറ്റും പാത്രം നല്ലപോലെ കഴുകിയതിന് ശേഷം അടച്ച് വെയ്ക്കരുത്. അതിന് പകരം, വെയിലത്ത് വെയ്ച്ച് ഉണക്കിയെടുക്കുന്നത് പാത്രങ്ങളില്‍ നിന്നും ആഹാര സാധനങ്ങളുടെ മണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, പാത്രം നല്ല വൃത്തിയില്‍ സൂക്ഷിക്കാനും ഇത് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
