Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്ലാസ്റ്റിക് മുട്ടകള്‍ മാര്‍ക്കറ്റില്‍ നിറയുന്നു; മുട്ടയിലെ വ്യാജന് കണ്ടെത്താന്‍ ഇതാ ചില വഴികള്‍!
പ്ലാസ്റ്റിക് മുട്ടകള്‍ വിപണി കീഴടക്കി കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷത്തിൽ വ്യാജനേത്, അതുപോലെ, യഥാര്‍ത്ഥ മുട്ട ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് വ്യാജ മുട്ടകള്‍ വിപണിയില്‍ നിറയുന്നത്. ഇത്തരം വ്യാജമുട്ടകള്‍ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മുട്ട കഴിക്കുന്നവരാണ്. എന്നാല്‍, പതിവായി വ്യാജമുട്ട അകത്താക്കിയാല്‍ ആരോഗ്യം കൈവിട്ടുപോകും. അതിനാല്‍, ഇനിമുതല്‍ കടകളില്‍ നിന്നും മുട്ട വാങ്ങുമ്പോള്‍ വ്യാജനെ കണ്ടെത്താന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.
മുട്ടയുടെ ഗുണങ്ങള്‍
പതിവായി മുട്ട കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക. മുട്ടയില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, മുട്ടയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, മുട്ടയുടെ മഞ്ഞയില്‍ വിറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിലേയ്ക്ക് കാല്‍സ്യം എത്താന്‍ സഹായിക്കുന്നു. അതുപോലെ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.
വ്യാജമുട്ട കഴിച്ചാല്‍
വ്യാജമുട്ട പതിവായി കഴിച്ചാല്‍ ഇത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ, ദഹന പ്രശ്നങ്ങള്‍ പതിവാകുകയും, ഹോര്‍മോണ്‍ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങള്‍ സ്ഥിരമാകാനും ഇത് കാരണമാകുന്നു. അതിനാല്‍ വ്യാജ മുട്ടകള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇവ കണ്ടെത്തേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
കുലുക്കി നോക്കാം
മുട്ടയുടെ ക്വാളിറ്റി അറിയാന്‍ പലരും മുട്ട ചെറുതായി കുലുക്കി നോക്കുന്നത് കാണാം. പ്ലാസ്റ്റിക് മുട്ട തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. നിങ്ങള്‍ ഒരു മുട്ട എടുത്ത് പതുക്കെ കുലുക്കി നോക്കുക. കുലുക്കുമ്പോള്‍ മുട്ടയുടെ ഉള്ളില്‍ നിന്നും ദ്രാവകത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ ഇത് ഒറിജിനല്‍ മുട്ടയാണ്. ഇതല്ല, മറിച്ച്, മുട്ടിയില്‍ നിന്നും ശബ്ദം ഒന്നും കേള്‍ക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം മുട്ട വ്യാജനാണ് എന്നാണ്.
മുട്ടയുടെ തോട്
നല്ല ഒറിജിനല്‍ മുട്ടയാണെങ്കില്‍ അതിന്റെ പുറംതോടില്‍ ചെറിയ ദ്വാരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍, മുട്ട പ്ലാസ്റ്റിക് ആണെങ്കില്‍ മുട്ടയുടെ പുറംതോടില്‍ ഒരിക്കലും ഇത്തരം സുഷിരങ്ങള്‍ കാണാന്‍ സാധിക്കുന്നതല്ല. മാത്രവുമല്ല, നല്ല പെര്‍ഫെക്ട് ലുക്കും, നല്ല തിളക്കമുള്ളതും മിനുസം ഉള്ളതുമായിരിക്കും വ്യാജ മുട്ടയുടെ പുറംതോട്.
വെള്ളത്തില്‍ ഇടാം
വ്യാജ മുട്ട കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ് വെള്ളത്തില്‍ ഇട്ട് നോക്കുക എന്നത്. ഒരു ബൗളില്‍ കുറേ വെള്ളം എടുക്കുക. ഈ വെള്ളത്തിലേയ്ക്ക് മുട്ട ഇടണം. കേടായതോ, അല്ലെങ്കില്‍ മുട്ട പ്ലാസ്റ്റിക്ക് ആണെങ്കില്‍, മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ്. മുട്ട വ്യാജനല്ലെങ്കില്‍ വെള്ളത്തില്‍ താഴ്ന്ന് പോകുന്നതായിരിക്കും.
മുട്ടയുടെ ഭാരം
സാധാരണ നല്ല കേടാകാത്തതും അതുപോലെ വ്യാജനല്ലാത്ത മുട്ടയുമാണെങ്കില് അത്യാവശ്യം ഭാരം അനുഭവപ്പെടുന്നതായിരിക്കും. എന്നാല്‍, മുട്ട വ്യാജനാണെങ്കില്‍ സാധാരണ മുട്ടകളെ അപേക്ഷിച്ച് ഭാരം കുറവായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
