Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മഞ്ഞളില്‍ ഇതൊന്ന് ചേര്‍ത്ത് വിതറിയാല്‍ മതി ഉറുമ്പ് വീടിന്റെ പടി കടക്കില്ല
ഉറുമ്പ് ശല്യം വീട്ടില്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ആഹാരം മുതല്‍ നിരവധി കാര്യങ്ങളാണ് ഉറുമ്പിനെ ആകര്‍ഷിക്കുന്നത്. ഉറുമ്പ് വീട്ടില്‍ കയറിയാല്‍, അടിച്ച് വാരിയാലും അവ വളരെ പെട്ടെന്ന് പോകണമെന്നില്ല. ചിലര്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നതും കാണാം. എന്നാല്‍, ഇവയൊന്നും ഇല്ലാതെ ഉറുമ്പിനെ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഉറുമ്പിനെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍
അടുക്കളയില്‍ പഞ്ചസ്സാര പാത്രം തുറന്നിരുന്നാല്‍, അല്ലെങ്കില്‍ ഭക്ഷണാവശ്ഷിടങ്ങള് നിറഞ്ഞാല്‍ ഇത് ഉറുമ്പിനെ ആകര്‍ഷിക്കുന്നതാണ്. ഉറുമ്പ് വളരെ വേഗത്തില്‍ വീട്ടില്‍ കടന്ന് കൂടുന്നതിനും ആഹാരങ്ങളുടെ സാന്നിധ്യം ഒരു കാരണമായി മാറുന്നു. ആഹാരം മാത്രമല്ല, വെള്ളവും ഉറുമ്പുകളെ ആകര്‍ഷിക്കുന്ന ഘടകം തന്നെ. വീട്ടില്‍ ചെറിയ ആളവില്‍ പോലപം വെള്ളം കിടന്നാല്‍ ഉറുമ്പുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
അമിതമായി ഈര്‍പ്പം നിറഞ്ഞ സ്ഥലങ്ങളിലും തണുപ്പ് അമിതമായിട്ടുള്ള സ്ഥലങ്ങളിലും ഉറുമ്പിനെ കാണാന്‍ സാധിക്കുന്നതാണ്. ചില വീടുകളഇല്‍ ബാത്ത്റൂമിനോട് ചേര്‍ന്ന്, അല്ലെങ്കില്‍ അമിതമായി തണുപ്പുള്ള മുറിയില്‍ ഉറുമ്പ് വരുന്നതിനു പിന്നിലെ കാരണവും ഇതുതന്നെ. ഇവ കൂടാതെ വീടിന് വിള്ളല്‍ ഉണ്ടെങ്കില്‍ അതിലും ഉറുമ്പുകള്‍ നിറയാം. കാരണം, ഇത്തരം വിള്ളലുകളില്‍ ചെറിയ പ്രാണികള്‍ അകപ്പെട്ടുകിടക്കാന് സാധ്യത കൂടുതലാണ്. ഇവയെ ആഹാരമാക്കുന്നതിനുേവണ്ടിയാണ് ഉറുമ്പ് എത്തുന്നത്.
ഉറുമ്പിനെ തുരത്താന്‍
സാധാരണ ഉറുമ്പിനെ തുരത്താന്‍ ചാഴിപ്പൊടി വിതറുന്നവര്‍ ഉണ്ട്. ചിലര്‍ ലക്ഷ്മണ രേഖ വരയ്ക്കും. ചിലര്‍ മറ്റുപല കെമിക്കലുകളും ഉപയോഗിക്കും. ഇത്തരം കെമിക്കലുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. ശ്വാസം മുട്ട് മുതല്‍, പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇവ നയിക്കാം. അതിനാല്‍, കെമിക്കലുകള്‍ ഒന്നും തന്നെ ചേര്‍ക്കാതെ ഉറുമ്പുകളെ വീടിന്റെ പടി കടത്താവുന്നതാണ്.
ഇത് തയ്യാറാക്കുന്നതിനായി ഒരു പാനിലേയ്ക്ക് 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതിലേയ്ക്ക് കുറച്ച് പൗഡര്‍ ( സാധാ മുഖത്ത് ഇടുന്ന പൗഡര്‍) ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. അതിനുശേഷം ഈ പൊടി വീടിന്റെ വിള്ളലുകളിലും, ഉറുമ്പിനെ പതിവായി കണുന്ന സ്ഥലത്തും കട്ടിയില്‍ ഇടുകയ ഇത്തരത്തില്‍ ചെയ്യുന്നത് ഉറുമ്പുകള്‍ വീട്ടില്‍ നിന്നും ഇല്ലാതാകുന്നതിന് സഹായിക്കുന്നതാണ്.
ഉറുമ്പ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ
വീട്ടില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വീണുകിടക്കാതെ നല്ല വൃത്തിയില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, മധുര പലഹാരങ്ങള്‍, പഴങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ നിലത്ത് കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പഞ്ചസ്സാര. പാല്, പഴങ്ങള്‍, പലഹാരങ്ങള്‍ എന്നിവയെല്ലം അടച്ചുറപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അടുക്കള വൃത്തിയില്‍ സൂക്ഷിക്കുക. വീടും പരിസപരവും വൃത്തിയില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വീടിന് വിള്ളലുകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി അടയ്ക്കാന്‍ ശ്രദ്ധിക്കുക. വീട് എന്നും വൃത്തിയാക്കിയാല്‍ ഉറുമ്പ് വരുന്നത് തടയാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
